HOME
DETAILS

കശ്മിര്‍ അശാന്തം: ഏറ്റുമുട്ടലില്‍ 23 പേര്‍ കൊല്ലപ്പെട്ടു

  
backup
July 12 2016 | 04:07 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae


ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. 96 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 300 ലധികം പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.
അക്രമത്തെ തുടര്‍ന്ന് ശ്രീനഗര്‍ അടക്കം കശ്മിര്‍ താഴ് വരയിലെ 10 ജില്ലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. പലയിടത്തും അക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണെന്നാണ് വിവരം. കര്‍ഫ്യൂവിനിടയിലും അക്രമം കത്തിപ്പടരുന്നത് സുരക്ഷാസേനയെ ആശങ്കയിലാക്കുന്നുണ്ട്. ദക്ഷിണ കശ്മിരിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത്. സുരക്ഷാസേനയുടേയും പൊലിസിന്റേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മുവില്‍ നിന്നുള്ള അമര്‍നാഥ് യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാതെ വന്ന സാഹചര്യത്തില്‍ 15,000ത്തോളം തീര്‍ഥാടകര്‍ ക്യാംപില്‍ തങ്ങുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. യോഗത്തില്‍ അര്‍ധസൈനിക വിഭാഗത്തിലെ 1200 പേരെകൂടി താഴ്‌വാരത്തേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അക്രമികള്‍ക്ക് പരസ്പരം സഹായമുണ്ടാകാതിരിക്കാനും മറ്റുമായി താഴ്‌വാരത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. അക്രമം ഭയന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ട്രെയിന്‍ സര്‍വീസുകളും നടത്തുന്നില്ല.
അതിനിടയില്‍ കശ്മിര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിക്കൊപ്പം നടത്തിവന്ന ആഫ്രിക്കന്‍ സന്ദര്‍ശനം റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago