HOME
DETAILS

കണ്ണൂരില്‍ സ്ഥിതി ഗുരുതരമെന്ന് ജില്ലാ ഭരണകൂടം: ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നു

  
backup
May 30 2020 | 03:05 AM

covid-issue-today-kannur-news

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് വ്യാപനം ഗുരുതരമാകുന്നു. സംസ്ഥാന ശാശരിയേക്കാള്‍ കൂടുതലാണ് ഇവിടെ രോഗവ്യാപനമെന്ന വാര്‍ത്ത മുഖ്യമന്ത്രിതന്നെ ഇന്നലെ അറിയിച്ചിട്ടും ആളുകള്‍ പതിവുപോലെ ഇറങ്ങി നടക്കുകയാണെന്ന് ജില്ലാ കലക്ടര്‍ തന്നെ മുന്നറിയിപ്പുനല്‍കുന്നു. അതുകൊണ്ട് കണ്ണൂരില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരികയാണ് ജില്ലാ ഭരണകൂടം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുവാനാണ് ആലോചന. ഇവിടെങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയാകും ജില്ലാ ഭരണകൂടം.

സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് 10 ശതമാനം പേര്‍ക്കാണം രോഗം പകരുന്നതെങ്കില്‍ കണ്ണൂരില്‍ 20 ശതമാനമാണ് രോഗബാധ. 93 ആക്ടീവ് കേസില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെയാണ് വന്നത്. അതിനാല്‍ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് പോകേണ്ടി വരുമെന്ന് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ചിലത് രോഗവ്യാപന സ്ഥലങ്ങളാണ്. അതിനനുസരിച്ച് നിയന്ത്രണം ഉണ്ടാകും. രോഗ വ്യാപനം അധികമായി വരുന്ന സ്ഥലത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കം ആലോചിക്കും. അതു നടപ്പാക്കാന്‍ പോകുകയാണ് ജില്ലാഭരണകൂടം.

സമ്പര്‍ക്കത്തിലൂടെ ഈ ആഴ്ച മാത്രം 27 പേര്‍ക്കാണ് രോഗം പകര്‍ന്നത്. ഇതില്‍ കൂടുതലും കണ്ണൂരിലാണ്. എന്നാല്‍ സംസ്ഥാന വ്യാപകമായി സാമൂഹിക വ്യാപനമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ 2019 ജനുവരി ഒന്ന് മുതല്‍ മെയ് 15 വരെ 93717 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതേ കാലയളവില്‍ 73155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിനര്‍ത്ഥം മരണസംഖ്യയില്‍ കുറവുണ്ടായി. ഈ ജനുവരി അവസാനം കൊവിഡ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക വ്യാപനം ഉണ്ടെങ്കില്‍ ഇതാവില്ല സ്ഥിതിയെന്നും മുഖ്യമന്ത്രി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago