നടക്കല്‍ എം.എസ് കുളത്തിന് ശാപമോക്ഷം
ഈരാറ്റുപേട്ട: നൂറ്റാണ്ടിലേറെ പഴക്കമുള്ള നടക്കല്‍ എം.എസ്.കുളത്തിന് നഗരസഭയുടെ ശുദ്ധ ജല സ്രോതസുകള്‍ സംരക്ഷിക്കുക എന്ന പദ്ധതിയിലൂടെ പുതുജീവന്‍.
എത്ര കടുത്ത വേനലിലും വെള്ളം വറ്റിയിട്ടില്ലാത്തതും, ജലം സമ്യദ്ധമായള്ളതുമായ ഈ ജലസമ്പത്ത് തിരിഞ്ഞ് നോക്കാന്‍ ആളില്ലാതെ നശിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഹുദാ ജുമാ മസ്ജിദിന് സമിപമുള്ള ഈ കുളം പുതുപറമ്പില്‍ അന്തരിച്ച എം.എസ്.രാവുത്തര്‍ സ്വന്തം സ്ഥലത്ത് നിര്‍മിച്ച് പഞ്ചായത്തിന് കൈമാറിയ കുളം സംരക്ഷിക്കപെടാതെ 30 വര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുമ്പ് ഈ പ്രദേശമാകെ നെല്‍ വയല്‍ ആയിരുന്നു ശുദ്ധ ജലം നിര്‍ലോഭം ഉണ്ടായിരുന്ന പ്രദേശമാണിത്.
പരമ്പരാഗത ജലസമ്പത്ത് സംരക്ഷിച്ച് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ നഗരസഭ പ്രോജകട് വച്ചു . മൂന്നര ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരണ പദ്ധതി ലോക ജലദിനമായ മാര്‍ച്ച് 22ന് ശുചികരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.കുളത്തിലെ മാലിന്യമാകെ മാറ്റി, കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷണ ഭിത്തി പൂര്‍ണ്ണമായി പണിത് എം.എസ്.കുളം എന്ന് നാമകരണം ചെയ്തതായി നഗരസഭ ചെയര്‍മാന്‍ ടി.എം.റഷിദ് പറഞ്ഞു. പുനരുദ്ധരിച്ച ഈ കുളത്തില്‍ റിംങ് സ്ഥാപിച്ച് കഴിഞ്ഞതായും ഇനി ഉചിതമായ സ്ഥലത്ത് ടാങ്ക് നിര്‍മിച്ച് വെള്ളം പമ്പ് ചെയ്ത് പ്രദേശത്തെ 3 വാര്‍ഡുകളില്‍ ജലവിതരണം ചെയ്യാന്‍ കഴിയും എന്നും, നഗരസഭയുടെ നേത്യതത്തില്‍ തന്നെ കുളത്തോട് ചേര്‍ന്ന് ഇവിടത്തെ ജനങ്ങളുടെസൗഹ്യദ കൂട്ടായ്മക്കുള്ള പൊതു ഇടങ്ങളിലൊന്നാണ്.
നാടിന്റെ വികസന ചര്‍ച്ചകള്‍ക്കും, സൗഹ്യദ കൂട്ടായ്മകള്‍ക്കും വേദിയാകുന്ന ഈ കുളകരയില്‍ ഇരിപ്പിടങ്ങളും, പത്രവായനക്കുള്ള സൗകര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ നിര്‍മിക്കും എന്നുംരൂക്ഷമായ വേനല്‍ അനുഭവം മനസിലാക്കി കിണര്‍ റീചാര്‍ജ്, സ്വാഭാവിക ശുദ്ധ ജലസംരക്ഷണം,ജലസ്രോതസുകളുടെ പുനരുദ്ധാരണം എന്നിവയ്ക്കായി 25 ലക്ഷം രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട് എന്ന് നഗരസഭ ചെയര്‍മാന്‍ ടി.എം.റഷീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."