സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കം
വൈക്കം: ബ്രഹ്മമംഗലം മേതൃക്കോവില്‍ക്ഷേത്രത്തിലെ 2-ാമത് ശ്രീമദ് നാരായണീയ സപ്താഹ മഹായജ്ഞത്തിന് ഇന്നു തുടക്കമാവും.
വൈകിട്ട് 5ന് യജ്ഞശാലയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ബ്രഹ്മമംഗലം മഹാദേവക്ഷേത്രത്തില്‍ നിന്നും 6ന് മേതൃക്കോവിലില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന ഭദ്രദീപപ്രകാശനം ഗോപകുമാര്‍ എം.നായര്‍ നിര്‍വ്വഹിക്കും.
ക്ഷേത്രം തന്ത്രി മനയത്താറ്റുമന ആര്യന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. മേതൃക്കോവില്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.എന്‍ ചന്ദ്രശേഖരന്‍ ആചാര്യവരണം നടത്തും. ബ്രഹ്മമംഗലം മാധവന്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. ശ്രീ ഗുരുവായൂരപ്പ പുരസ്‌കാര ജേതാവായ കെ.കെ അശോകന്‍ കാഞ്ഞിരത്തിങ്കല്‍ യജ്ഞാചാര്യനായിരിക്കും. യജ്ഞദിനങ്ങളില്‍ രാവിലെ 11ന് പ്രഭാഷണമുണ്ടായിരിക്കും.
ഒന്നാംദിവസമായ 17ന് രാവിലെ 11ന് ബ്രഹ്മശ്രീ കല്ലാനിക്കാട് ചന്ദ്രശേഖരന്‍ നമ്പൂതിരിയും തുടര്‍ന്നുള്ള ഓരോദിവസങ്ങളിലായി 18ന് രാവിലെ 11ന് വടക്കേമഠം വജയവര്‍ദ്ധനന്‍, 19ന് ചേന്ദമംഗലം വിജയരാഘവന്‍, 20ന് പി.ജി.എം നായര്‍ കാരിക്കോട്, 21ന് ഭാഗവത ചൂഡാമണി പള്ളിക്കല്‍ സുനില്‍, 22ന് രാജേശ്വരി രാധാകൃഷ്ണന്‍, ആമ്പല്ലൂര്‍, 23ന് രാഹുല്‍ ഈശ്വര്‍ പ്രഭാഷണം നടത്തും. 23ന് യജ്ഞം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."