ഇരകളുടെ കണ്ണുനീരിനെ താരതമ്യം ചെയ്യരുത്
വടകര: കെ.കരുണാകരന്റെ മകനുവേണ്ടി കെ.കെ രമ വോട്ടുപിടിക്കുന്നതിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ശാരദക്കുട്ടിക്ക് മറുപടിയുമായി കെ.കെ രമ രംഗത്ത്. ശാരദക്കുട്ടി കൊലപാതകങ്ങളെ രാഷ്ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നതെന്ന് അവര്‍ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്തെ രാജന്റെ കൊലപാതകത്തില്‍ അന്നും ഇന്നും ആര്‍.എം.പി.ഐക്ക് ഒരു നിലപാട് മാത്രമാണുള്ളത്. അച്ഛന്‍ ചെയ്ത കാര്യങ്ങള്‍ക്ക് മകന്‍ എങ്ങനെയാണ് ഉത്തരവാദി ആകുന്നതെന്ന് ശാരദക്കുട്ടി വ്യക്തമാക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ എം.വി നികേഷ്‌കുമാര്‍ സ്ഥാനാര്‍ഥിയായപ്പോള്‍ വോട്ടുപിടിച്ചത് സി.പി.എം ആണ്. അന്ന് എം.വി രാഘവന്റെ മകനുവേണ്ടി സി.പി.എം വോട്ടുപിടിക്കുന്നതിലെ നീതികേട് എന്തുകൊണ്ട് ശാാരദക്കുട്ടി കണ്ടില്ലെന്ന് രമ ചോദിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളായാലും ഭരണകൂടം നടത്തിയ നരവേട്ടകളായാലും ഇരകളുടെ കണ്ണുനീരിന് ഒരേ വിലയാണ്. ഇതിനെ ശാരദക്കുട്ടി രാഷ്ട്രീയ കണ്ണിലൂടെ താരതമ്യം ചെയ്യരുതെന്നും രമ വ്യക്തമാക്കി.നിലമ്പൂരില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടു. ഇപ്പോള്‍ സി.പി ജലീല്‍ എന്ന പ്രവര്‍ത്തകനെയും പൊലിസ് വെടിവച്ചുകൊന്നു. ഇവര്‍ക്കെല്ലാം കാത്തിരിക്കാന്‍ ഒരു കുടുംബമുണ്ടെന്ന കാര്യം ശാരദക്കുട്ടി മനസിലാക്കണമെന്നും അവര്‍ പറഞ്ഞു.
രക്തസാക്ഷി കുടുംബങ്ങളുടെ
കൂട്ടായ്മ സംഘടിപ്പിക്കും
വടകര: പി. ജയരാജനെതിരേ വടകരയില്‍ രക്തസാക്ഷി കുടുംബങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു.
പയ്യോളിയില്‍ കൊലചെയ്യപ്പെട്ട ബി.എം.എസ് നേതാവായ സി.ടി മനോജിന്റെയും കണ്ണൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെയും കുടുംബങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."