നവീകരിച്ച നഗരസഭാ പാര്‍ക്ക് തുറന്നുകൊടുത്തു
വൈക്കം: കാലങ്ങളായി വൈക്കം നിവാസികളുടെ ആവശ്യമായിരുന്ന കായലോരത്തുള്ള കുട്ടികളുടെ പാര്‍ക്ക് നവീകരണം പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ പാര്‍ക്ക് കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായിരുന്നു.
വൈകുന്നേരങ്ങളില്‍ നൂറുകണക്കിനു കുട്ടികളാണ് പാര്‍ക്കില്‍ എത്തുന്നത്. എന്നാല്‍ ഒരു തരത്തിലുമുള്ള വികസനപദ്ധതികളും ഇവിടെ നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന സ്ലൈഡ്, ഊഞ്ഞാല്‍, റൗണ്ട് ബെല്‍ തുടങ്ങി എല്ലാ ഉപകരണങ്ങളും ദയനീയമായ അവസ്ഥയിലായിരുന്നു. പാര്‍ക്കിലുള്ള മൂത്രപ്പുരകളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. കുട്ടികള്‍ ഉപയോഗിക്കുന്ന പാര്‍ക്കിലെ കളി ഉപകരണങ്ങളും വെള്ളം കെട്ടിനിന്ന് തുരുമ്പെടുത്ത അവസ്ഥയിലായിരുന്നു. ഇതിനെല്ലാമാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.
50 ലക്ഷം രൂപ മുതല്‍മുടക്കിയാണ് പാര്‍ക്കിലെ നിര്‍മാണജോലികള്‍ പൂര്‍ത്തീകരിച്ചത്. നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എന്‍. അനില്‍ബിശ്വാസ് നിര്‍വഹിച്ചു. പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍ അധ്യക്ഷനായി. ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. ശശിധരന്‍, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, ജി. ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ ഷിബി സന്തോഷ്, ശ്രീകുമാരി യു. നായര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."