കൊവിഡിനെതിരായ യുദ്ധം നീണ്ടുനില്‍ക്കും, തിരിച്ചടി ദുരന്തങ്ങളിലേക്ക് നയിക്കരുതെന്ന് നരേന്ദ്ര മോദി: ആവശ്യം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ജനങ്ങള്‍ക്കെഴുതിയ കത്തില്‍
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ജനങ്ങള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി. കൊവിഡിനെതിരായ യുദ്ധം നീണ്ടുനില്‍ക്കുന്നതാണ്. ഇപ്പോഴത്തെ തിരിച്ചടി ദുരന്തങ്ങളിലേക്ക് നയിക്കാന്‍ പാടില്ലെന്നുമാണ് കത്തിലൂടെ മോദി നല്കുന്ന സന്ദേശം.
നിരവധിപേര്‍ ഈ പ്രതിസന്ധിയില്‍ ക്ലേശം സഹിച്ചു. തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സ്വയംതൊഴില്‍ കണ്ടെത്തുന്നവരും ബുദ്ധിമുട്ടി. ജനങ്ങളുടെ ആത്മവിശ്വാസവും ക്ഷമയും ഇന്ത്യയെ സഹായിച്ചെന്നും മോദി കത്തില്‍ കുറിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങളും മുന്നിലെ പ്രതിസന്ധികളും കത്തിലുണ്ട്.
കൊവിഡ് ലോകത്തെയും രാജ്യത്തെയും പ്രതിസന്ധിയില്‍ ആക്കുമ്പോള്‍ രോഗപ്രതിരോധ നീക്കങ്ങളുടെ വിജയം മോദിക്ക് മുന്നോട്ടുള്ള പാതയില്‍ പ്രധാനമാണ്. സാമ്പത്തിക രംഗം ആടിയുലയുമ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച പരിഷ്ക്കാരങ്ങള്‍ക്ക് നിയമഭേദഗതിയും അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."