
വംശീയവാദത്തിനെതിരേ രാജ്യാന്തര പോരാട്ടം അനിവാര്യമെന്ന് ന്യൂസിലന്‍ഡ്
വെല്ലിങ്ടണ്‍: വംശീയ വാദത്തിനെതിരായ ആഗോളപോരാട്ടം വേണമെന്നാവശ്യപ്പെട്ട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍. ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളില്‍ ആസ്‌ത്രേലിയക്കാരനായ തീവ്രവംശീയവാദി നടത്തിയ വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
വംശീയ വാദത്തനെതിരേ രാജ്യാന്തര പോരാട്ടം അനിവാര്യമാണ്. തൊലിവെളുപ്പുള്ളവര്‍ക്കു മാത്രം പ്രാമുഖ്യം നല്‍കിയുള്ള വെളുത്ത ദേശീയതാവാദം ഏതെങ്കിലും ഒരു രാജ്യത്തു മാത്രമുള്ള പ്രതിഭാസമല്ല. പക്ഷേ, അതിനു വളം വയ്ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടക്കുന്നില്ലെന്നു ലോകരാജ്യങ്ങള്‍ ഉറപ്പുവരുത്തണം. വംശീയവാദം തലയ്ക്കുപിടിച്ച ഒരാളാണ് ന്യൂസിലന്‍ഡില്‍ ആക്രമണം നടത്തിയത്. എന്നാല്‍ അയാളില്‍ ആക്രമണവാസനയും അതിനുള്ള ആശയവും രൂപപ്പെട്ടത് ഈ രാജ്യത്തിന്റെ മണ്ണില്‍വച്ചല്ലെന്നും അവര്‍ പറഞ്ഞു.
ആക്രമണത്തിലേക്കു നയിച്ചത് കുടിയേറ്റവും അഭയാര്‍ഥികളുടെ സാന്നിധ്യവുമാണെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു. അഭയാര്‍ഥികളെ സ്വീകരിക്കുന്നതു സംബന്ധിച്ച രാജ്യത്തിന്റെ നയത്തില്‍ യാതൊരു മാറ്റവുമില്ലെന്നു പ്രഖ്യാപിച്ച അവര്‍, അഭയാര്‍ഥിനയം ഭേദഗതി ചെയ്‌തേക്കുമെന്ന ചര്‍ച്ചകളെ തള്ളിപ്പറയുകയും ചെയ്തു.
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനു കാരണം ന്യൂസിലന്‍ഡിലെ മുസ്‌ലിം കുടിയേറ്റമാണെന്ന ആസ്‌ത്രേലിയന്‍ തീവ്രവലതുപക്ഷ വംശീയവാദിയായ സെനറ്ററുടെ അഭിപ്രായം തള്ളിയാണ് ജസീന്ത ആര്‍ഡേന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നതു സംബന്ധിച്ച ചോദ്യത്തിന്, ന്യൂസിലന്‍ഡ് എല്ലാവരെയും സ്വീകരിക്കുന്ന നയമുള്ള രാജ്യമാണെന്ന് അവര്‍ പറഞ്ഞു. ന്യൂസിലന്‍ഡ് മാതൃരാജ്യമാക്കണമെന്ന് ആഗ്രഹിച്ച് ആരെങ്കിലും വരികയാണെങ്കില്‍ അവരോട് 'വേണ്ട' എന്നു പറയാന്‍ ഞങ്ങള്‍ക്കു കഴിയില്ല- ജസീന്ത കൂട്ടിച്ചേര്‍ത്തു.
മൃതദേഹങ്ങള്‍ ഖബറടക്കിത്തുടങ്ങി
ക്രൈസ്റ്റ്ചര്‍ച്ച്: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഖബറടക്കി തുടങ്ങി. കൊല്ലപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവരെ മാത്രമാണ് ഖബറടക്കുന്നത്.
എന്നാല്‍ മുഴുവന്‍ പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടുമില്ല. പാകിസ്താന്‍, ഇന്ത്യ, ഫലസ്തീന്‍, സിറിയ, അഫ്ഗാനിസ്താന്‍, സൊമാലിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് പലപ്പോഴായി ന്യൂസിലന്‍ഡിലെത്തിയവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭൂരിഭാഗവും.
ഇന്നലെ ആകെ ആറുപേരെയാണ് മറവുചെയ്തത്. ഔദ്യോഗിക ബഹുമതികളോടെയും പൂര്‍ണമായി മതപരമായ ചടങ്ങള്‍ക്കു ശേഷവുമാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്തത്.
ആക്രമണം നടന്നു പിറ്റേ ദിവസം തന്നെ ഖബറുകള്‍ തയാറായിരുന്നുവെങ്കിലും തിരിച്ചറിയല്‍ നടപടികള്‍ നീണ്ടതോടെയാണ് ഖബറടക്കവും വൈകിയത്.
ആക്രമണം നടന്ന അല്‍ നൂര്‍ പള്ളിയില്‍നിന്ന് അധികം ദൂരയല്ലാത്ത മെമ്മോറിയില്‍ പാര്‍ക്കിലാണ് മൃതദേഹങ്ങള്‍ അടക്കംചെയ്തത്. അല്‍നൂര്‍ പള്ളിയില്‍ മാത്രമായി 40 പേരാണ് വെടിയേറ്റുമരിച്ചത്.
ബുള്ളറ്റുകള്‍ തുളച്ചുകയറുകയും ചോരപ്പാടുകളും മനുഷ്യാവശിഷ്ടങ്ങളും കൊണ്ട് ഭീകരാന്തരീക്ഷം ഉണ്ടാവുകയും ചെയ്ത പള്ളി ഇതിനകം വൃത്തിയാക്കിവരികയാണ്. വെള്ളിയാഴ്ച ഇവിടെ ജുമുഅ നിസ്‌കാരം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• a minute ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• 26 minutes ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• 31 minutes ago
സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി
Weather
• 41 minutes ago
സ്‌കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• an hour ago
എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
National
• 2 hours ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 9 hours ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 10 hours ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• 10 hours ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 10 hours ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 10 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 11 hours ago
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala
• 11 hours ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം
uae
• 11 hours ago
മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 12 hours ago
രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 13 hours ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 13 hours ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 13 hours ago
'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു
National
• 11 hours ago
ഫ്ളോര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
Kerala
• 12 hours ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 12 hours ago