HOME
DETAILS

സര്‍ക്കാറിനെ വിമര്‍ശിച്ചതിന് കേസെന്ന്, പി.ആര്‍.വര്‍ക്കിനായി ചെലവഴിച്ചത് ആറുകോടി രൂപയെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്

  
backup
May 30 2020 | 06:05 AM

against-govt-mahila-con-leader-2020

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പി.ആര്‍. വര്‍ക്കിനായി ചെലവഴിച്ചത് ആറുകോടി രൂപയെന്ന ആരോപണവുമായി മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വീണ എസ് നായര്‍. മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു.

മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയും അഭിഭാഷകയുമായ വീണ എസ്. നായരാണ് ഇതിനെതിരേ വീണ്ടും ഫേസ്ബുക്ക് ലൈവില്‍ പ്രതികരണവുമായെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിച്ചതിന് കേസ് എടുത്താല്‍ തിരിഞ്ഞോടുമെന്ന് കരുതിയാല്‍ അതു കരുതുന്നവരുടെ തെറ്റാണ്. വീണ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.
ശരിയല്ലാത്ത നിലപാടിനെതിരേ ഇനിയും വിമര്‍ശിക്കും. കേസ് എടുത്തുതിന്റെ പേരില്‍ തിരിഞ്ഞോടില്ല. സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ പറഞ്ഞതിനാണ് കേസെടുത്തെതെന്നും വീണ ആരോപിക്കുന്നു.

ആറുകോടി രൂപയാണ് പി.ആര്‍ വര്‍ക്കിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഈ കാര്യങ്ങളെ കുറിച്ച് ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. ഇത്തരം പോസ്റ്റുകളാണ് കേസെടുക്കാന്‍ കാരണം. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഇത് ജനാധിപത്യ രാജ്യമാണെന്ന് പിണറായി വിജയന്‍ ഓര്‍ക്കണമെന്നും വീണ പറയുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  32 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago