മുകേഷും ഗണേഷും ഇന്നസെന്റും ഇടതുപക്ഷത്തിന് നാണക്കേടെന്ന് എ.ഐ.വൈ.എഫ്
തിരുവനന്തപുരം: അമ്മയെന്ന താരസംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിക്കാത്ത ജനപ്രതിനിധികളായ മുകേഷ്, ഗണേഷ്, ഇന്നസെന്റ് എന്നിവര്‍ ഇടതുപക്ഷത്തിന് നാണക്കേടാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്.
സ്വന്തം സംഘടനയിലെ വനിതാ പ്രവര്‍ത്തക അപമാനിക്കപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാതെ ആ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആളിനൊപ്പം നില്‍ക്കുന്ന അമ്മ എന്ന സംഘടന സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണ്.
അമ്മ പിരിച്ചുവിട്ട് നടന്മാര്‍ മാപ്പുപറയണം. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത സ്ത്രീസുരക്ഷാ നയത്തിനെതിരെ പ്രവര്‍ത്തിച്ച അമ്മയുടെ തലപ്പത്തിരിക്കുന്ന ഇടതുജനപ്രതിനിധികള്‍ മുന്നണിക്ക് നാണക്കേടാണ്. ഇവരുടെ നിലപാടുകള്‍ പുനപ്പരിശോധിക്കണം.
മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായതിനാലാണ് അദ്ദേഹത്തിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. കോലം കത്തിക്കുന്നത് ജനാധിപത്യ സമൂഹത്തിലെ സമര രീതിയാണ്. സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും എ.ഐ.വൈ.എഫ് നേതാക്കള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയാണ് മോഹന്‍ലാല്‍ ഫാന്‍സ് എന്ന പേരില്‍ ഒരു സംഘം ആളുകള്‍.
ഫാന്‍സ് അസോസിയേഷന്‍ എന്ന പേരിലുള്ള ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്ക് താരങ്ങളുടെ മൗനാനുവാദവും പിന്തുണയുമുണ്ട് എന്ന് കഴിഞ്ഞകാല സംഭവങ്ങള്‍ തെളിയിക്കുന്നു.
ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളി നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മഹേഷ് കക്കത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."