HOME
DETAILS
MAL
ഷറപ്പോവയ്ക്ക് ഒളിംപിക്സ് നഷ്ടമാകും
backup
July 12 2016 | 05:07 AM
ബ്രസീലിയ: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ റിയോ ഒളിംപിക് സ്വപ്നങ്ങള്‍ അവസാനിച്ചു.
ഉത്തേജകമരുന്നു ഉപയോഗിച്ചതിന്റെ പേരില്‍ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ ഷറപ്പോവ നല്കിയ അപ്പീല്‍ പരിഗണിക്കുന്നത് സ്പോര്‍ട്സ് ആര്ബിട്രേഷന് കോടതി നീട്ടിവച്ചു.
അപ്പീലില്‍ അന്തിമ തീരുമാനം സെപ്റ്റംബറിലേ പുറപ്പെടുവിക്കുവെന്നു കോടതി അറിയിച്ചു. നേരത്തെ റഷ്യന്‍ ഒളിംപിക് സംഘത്തില്‍ ഷറപ്പോവയേയും ഉള്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."