വേനല്‍ ചൂടില്‍ ജാതിമരങ്ങള്‍ ഉണങ്ങി നശിക്കുന്നു
രാജാക്കാട്: വേനല്‍ചൂടില്‍ ഹൈറേഞ്ചില്‍ ജാതിമരങ്ങള്‍ ഉണങ്ങി നശിക്കുന്നു. ഏറ്റവും കൂടുതല്‍ ജാതി കൃഷിയുള്ള കൊന്നത്തടി പഞ്ചായത്തില്‍ നിരവധി ജാതി മരങ്ങളാണ് ഉണങ്ങിയത്.
മറ്റു കാര്‍ഷിക വിളകള്‍ക്കെല്ലാം കനത്ത വിലത്തകര്‍ച്ചയും ഉല്‍പ്പാദനക്കുറവും മൂലം വലിയ പ്രതിസന്ധിയിലാണ് കര്‍ഷകര്‍. ഇതിനിടെ ചെറിയ ആശ്വാസം ലഭിച്ചിരുന്നത് ജാതിക്കായും ജാതി പത്രിയും ആയിരുന്നു.ഒരു മരത്തില്‍ നിന്നും ശരാശരി വാര്‍ഷിക വരുമാനമായി 5000 രൂപവരെ ലഭിച്ചിരുന്നു. എന്നാല്‍ ജാതിമരങ്ങള്‍ കരിഞ്ഞുണങ്ങുന്ന അവസ്ഥയാണ്. ചൂടിനെ പ്രതിരോധിക്കുന്നതിനായി വേണ്ട രീതിയില്‍ നഞക്കുന്നതിനുള്ള വെള്ളവും ലഭ്യമല്ലാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കൊന്നത്തടി പഞ്ചായത്തിലെ മുക്കുടം ചതുരക്കള്ളിപ്പാറ മേഖലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ജാതിമരങ്ങള്‍ കരിഞ്ഞുണങ്ങിയിരിക്കുന്നത്.മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ചൂട് വര്‍ധിച്ചതോടെ കുടിവെള്ള സ്രോതസുകള്‍ പലതും വരണ്ടുണങ്ങി. കിലോമീറ്ററുകള്‍ അകലെ നിന്നും വെള്ളം തലച്ചുമടായി കൊണ്ടുവരേണ്ട ഗതികേടിലാണ് പലരും. അരുവികളിലെ വെള്ളം പോലും കുടിക്കുന്നതിന് ഉപയോഗിക്കുന്ന സാഹചര്യവും ഉണ്ട്. എന്നാല്‍ തോടുകളിലെ ഒഴുക്ക് നിലച്ചതോടെ വെള്ളം കെട്ടിക്കിടന്ന് മലിനമായിട്ടുണ്ട്. ഇതോടെ സമീപത്തെ കിണറുകളും മലിനമായി തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."