ബൈക്ക് യാത്രക്കാരെ കാട്ടുപന്നി ആക്രമിച്ചു
മൂലമറ്റം: ബൈക്കില്‍ പോയ രണ്ട് പേരെ കാട്ടുപന്നി ആക്രമിച്ചു. തൊടുപുഴ അമയപ്ര തൊണ്ടിയാമടങ്ങില് പി.ജെ.രാജന് (55), കാഞ്ഞാര്‍ പാറയ്ക്കല്‍ അനൂപ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൂലമറ്റം പവര്‍ഹൗസിന്റെ ഭാഗമായ നാടുകാണി ബട്ടര്‍ഫ്ലൈ വാല്‍വിലെ താല്കാലിക ജീവനക്കാരായ ഇവര്‍ ഇന്നലെ രാവിലെ 9 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വരവെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ബട്ടര്‍ഫ്ലൈ വാല്‍വിലെ സെക്യൂരിറ്റി ജീവനക്കാരെ സഹായിക്കാനാണ് ഇവരെ നിയമിച്ചിട്ടുള്ളത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ നിന്ന രാജനെ അടുത്ത ഡ്യൂട്ടിക്കാരനായ അനൂപ് ,ബൈക്കില്‍ മെയിന്‍ റോഡില്‍ കൊണ്ടുപോയി വിടാന്‍ പോകും വഴിയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റു കിടന്ന ഇവരുടെ കരച്ചില് കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ മൂലമറ്റം വൈദ്യുതി ബോര്‍ഡ് ഓഫിസില്‍ വിവരമറിയിക്കുകയും ബോര്‍ഡ് അധികൃര്ത ആംബുലന്‍സുമായി എത്തി ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
നാടുകാണിയിലും പരിസര പ്രദേശങ്ങളിലും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ ആള്‍താമസമില്ലാത്തതിനാല്‍ തീറ്റ തേടി എത്തുന്നതാണ് കൂടുതല്‍ മൃഗങ്ങളും. കൂട്ടമായി പന്നികള്‍ വരാറുണ്ടെങ്കിലും ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. രാജനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."