അമ്മയെ ചികിത്സിക്കാന്‍ പണമില്ല, കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുന്നില്ല; ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട ഗൃഹനാഥന് ആത്മഹത്യ ചെയ്തു
ലഖനൗ: ലോക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ലഖിംപൂര്‍ ഖേരി ജില്ലയിലെ റെയില്‍ പാതയിലാണ് 50 കാരനായഭാനു പ്രകാശ് ഗുപ്തയുടെ മൃതദേഹം കണ്ടെത്തിയത്.
ലോക്ഡൗണിനെ പഴിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. നാല് മക്കളെയും ഭാര്യയെയും രോഗിയേയും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് ഇയാള്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
അടുത്തുള്ള ഷാജഹാന്‍പൂര്‍ ജില്ലയിലെ ഒരു ഹോട്ടലില്‍ ഗുപ്ത ജോലി ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ മുതല്‍ ജോലി നഷ്ടപ്പെട്ട ഇയാള്‍ കഷ്ടിച്ചാണ് കുടുംബം നോക്കിയിരുന്നത്.
'വീട്ടില്‍ ഗോതമ്പും അരിയും ഉണ്ടായിരുന്നു. സര്‍ക്കാര്‍ റേഷന്‍ ഷോപ്പിന് നന്ദി എന്നാല്‍ അത് പോരല്ലോ.പഞ്ചസാര, ഉപ്പ്, പാല് തുടങ്ങിയ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ തന്റെ പക്കല്‍ പണമില്ലെന്നും തന്റെ വൃദ്ധയായ അമ്മയ്ക്ക് അസുഖമുണ്ടായിരുന്നുവെന്നും ചികിത്സിക്കാന്‍ കഴിയുന്നില്ലെന്നും ജില്ലാ ഭരണകൂടം തന്നെ സഹായിച്ചില്ലെന്നും ഗുപ്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."