സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന് അഡ്വ. എം.കെ ദാമോദരന്‍ ഇന്നലെ വീണ്ടും ഹൈക്കോടതിയില്‍ ഹാജരായി. ലോട്ടറിത്തട്ടിപ്പുകേസില് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനത്തിനെതിരേ സാന്റിയാഗോ മാര്ട്ടിന് വേണ്ടി നല്കിയ ഹരജിയിലാണ് മുതിര്‍ന്ന അഭിഭാഷകനായ എം.കെ ദാമോദരന്‍ ഹാജരായത്. മുഖ്യമന്ത്രിയുടെ നിയമോപദേശകന് എന്ന പ്രതിഫലം പറ്റാത്ത പദവിയിലിരിക്കുമ്പോള്‍ ലോട്ടറിത്തട്ടിപ്പ്കേസില് എം.കെ ദാമേദരന് കഴിഞ്ഞദിവസം ഹാജരായത് വിവാദമായിരുന്നു. വിവാദങ്ങള്‍ക്കിടയിലും എം.കെ.ദാമോദരന്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി ഇന്നലെയും ഹാജരാകുകയായിരുന്നു. കേസില്‍ സര്‍ക്കാര്‍ എതിര്കക്ഷിയല്ലാത്തതിനാല് ഹാജരാകുന്നതിന് അപാകതയില്ലെന്നാണ് ദാമോദരന്റെ നിലപാട്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പ്രതിക്ക് വേണ്ടി ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."