അമിതവേഗതയിലെത്തിയ കെ.എസ്.ആര്.ടി.സി ബസ് കാറിന് പിന്നിലിടിച്ച് അപകടം
പള്ളിക്കല്‍: അമിതവേഗയിലെത്തിയ കെ.എസ്.ആര്.ടി.സി ബസ് കാറിനു പിന്നിലിടിച്ച് അപകടം. ദേശീയപാത കാക്കഞ്ചേരിക്കടുത്തുള്ള ഹെയര്‍പിന്‍ വളവില്‍ ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ചേളാരി ഭഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസാണ് അപകടം വരുത്തിയത്.
അമിത വേഗതയില്‍ വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് അതേ ദിശയില്‍ പോകുന്ന കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തേഞ്ഞിപ്പലം എ.എസ്.ഐ അലിക്കുട്ടിയുടെ നേതൃത്വത്തിലെത്തിയ പൊലിസ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കെ.എസ്.ആര്.ടി.സിയുടെ അമിത വേഗതയും കൊടും വളവുകളില്‍ പോലുമുള്ള മറികടക്കലും ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."