മഅ്ദനി ഇന്നു തിരിച്ചുപോകും
ശാസ്താംകോട്ട (കൊല്ലം): എട്ടു ദിവസത്തെ അവധിക്കുശേഷം പി.ഡി.പി ചെയര്മാന് അബ്ദുല്‍നാസര്‍ മഅ്ദനി ഇന്നു ബംഗളൂരുവിലേക്കു തിരിച്ചുപോകും. ഉച്ചയ്ക്ക് അന്‍വാര്‍ശ്ശേരിയില്‍ പൂര്‍വവിദ്യാര്‍ഥികളുടേയും അന്തേവാസികളുടേയും പ്രദേശവാസികളുടേയും രാഷ്ട്രീയ നേതാക്കളുടേയും നേതൃത്വത്തില്‍ ചേരുന്ന പൊതുസമ്മേളനത്തിനും പ്രാര്‍ഥനയ്ക്കും ശേഷമാകും തിരികെപ്പോകുക.
ഉച്ചയ്ക്കു രണ്ടിന് അന്വാര്ശ്ശേരിയില്നിന്നു തിരുവനന്തപുരത്തേക്കു തിരിക്കുന്ന മഅ്ദനി, കഴക്കൂട്ടം അല്‍സാജ് ഹോട്ടലില്‍ ഭക്ഷണത്തിനു ശേഷം വിശ്രമിക്കും.
തുടര്‍ന്നു രാത്രി ഒന്‍പതിനുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവിലേക്കു പോകും. ഇന്നലെ വൈകിട്ടോടെ കുടുംബവീട്ടിലെത്തിയ മഅ്ദനി മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ നാലിനായിരുന്നു ഉമ്മയെ കാണുന്നതിനായി മഅ്ദനി കേരളത്തിലെത്തിയത്. അതേസമയം, മഅ്ദനിയെ കാണാന്‍ അന്വാര്ശ്ശേരിയിലേക്കു നിരവധി പേര് എത്തുന്നുണ്ട്. സോമപ്രസാദ് എം.പി, അന്‍സാര്‍ റഹീം, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പാച്ചല്ലൂര്‍ അബ്ദുല്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ ഇന്നലെ മഅ്ദനിയെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."