കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു: തീവ്രബാധിത മേഖലകളില്‍ ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരും
ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രബാധിത മേഖലയില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി.കൂടുതല്‍ ഇളവുകളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയത്. രാജ്യത്ത് ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക.തീവ്രബാധിത മേഖലകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ജൂണ്‍ 8ന് ശേഷം നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാം.
മാളുകളും ഹോട്ടലുകളും റസ്റ്റോറന്റുകള്‍,മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ ജൂണ്‍ 8 മുതല്‍ തുറക്കാം.ആരാധനാലയങ്ങള്‍ ജൂണ്‍ 8 മുതല്‍ തുറക്കാം. തീവ്രബാധിത മേഖലകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക.
രണ്ടാംഘട്ടത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ജൂലൈ മാസത്തോടെ സ്‌കൂളുകള്‍ തുറന്നേക്കും.
രാത്രിയാത്രാ നിയന്ത്രണം തുടരും. രാത്രി 9 മുതല്‍ പുലര്‍ച്ച അഞ്ച് മണിവരെ യാത്രാ നിയന്ത്രണം തുടരും.അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. ജൂണ്‍ ഒന്ന് മുതല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് പാസ് ആവശ്യമില്ല.സ്വകാര്യവാഹനങ്ങളില്‍ പാസ്സില്ലാതെ അന്തര്‍സംസ്ഥാനയാത്രകള്‍ നടത്താം. പക്ഷേ പൊതുഗതാഗതത്തില്‍ പാസ്സുകളോടെ മാത്രമേ യാത്ര ചെയ്യാനാവു.
അതേ സമയം വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നത് സാഹചര്യം കണക്കിലെടുത്തായിരിക്കും.രണ്ടും മൂന്നും ഘട്ടങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര വിമാനയാത്രകളും, മെട്രോ യാത്രകളും ഉണ്ടാകൂ എന്നാണ് മാര്‍ഗരേഖ വ്യക്തമാക്കുന്നത്.
തിയറ്റര്‍,ജിം,സ്വിമ്മിങ് പൂളുകള്‍,പാര്‍ക്കുകള്‍ എന്നിവ തുറക്കില്ല.65 വയസ് കഴിഞ്ഞവരും ഗര്‍ഭിണികളും കുട്ടികളും പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം തുടരും.പൊതുപരിപാടികള്‍ക്കും നിയന്ത്രണം തുടരും.
വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് തുടരും.സാമൂഹിക അകലം പാലിച്ച്, നിയമങ്ങള്‍ പാലിച്ച്, മാസ്‌ക് ധരിച്ച് സാധാരണ ജീവിതം തുടരാമെന്ന നയമാണ് കേന്ദ്രം കൊണ്ടുവരുന്നത്.
ജില്ലാ ഭരണകൂടത്തിനാണ് ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിക്കാനുള്ള അധികാരം.കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തണമെങ്കില്‍ അത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം നടപ്പിലാക്കാം. എന്നാല്‍ മാര്‍ഗനിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നതിന് പുറമെ ഇളവുകള്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."