പുല്‍വാമ ഭീകരാക്രമണം: വോട്ടിനുവേണ്ടി സുരക്ഷാ ജീവനക്കാരെ മോദി കൊല്ലുകയായിരുന്നു: സമാജ് വാദി പാര്‍ട്ടി
ന്യൂദല്‍ഹി: അന്നേ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവും പുല്‍വാമ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടിനുവേണ്ടി സൃഷ്ടിച്ചതാണെന്ന്് ആവര്‍ത്തിക്കുന്നു.
ജമ്മുവിലും ശ്രീനഗറിലും യാതൊരു സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നില്ല അന്ന്. ഒരു സുരക്ഷിതമല്ലാത്ത ബസിലായിരുന്നു സൈനികരെ കൊണ്ടുപോയിരുന്നത്. അത് ഒരു ഗൂഢാലോചനുടെ ഭാഗമായിരുന്നു. രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ സുരക്ഷാ ജീവനക്കാരെ കൊല്ലുകയായിരുന്നെന്നും റാം ഗോപാല്‍യാദവ് ആരോപിക്കുന്നു.
സൈനികര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ സന്തുഷ്ടരാണോ ? അല്ലേയല്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതില്‍ അന്വേഷണം നടത്തും. പ്രമുഖരായ പലരുടേയും പേര് അന്ന് പുറത്തു വരും. ഇന്നത്തെ കാവല്ക്കാര് അന്ന് അഴിക്കുള്ളിലാകുമെന്നും അദ്ദേഹം എ.എന്‍.ഐ യോട് പറഞ്ഞു.
എന്നാല്‍ സൈനികരുടെ ആത്മവിര്യം കെടുത്തുന്ന പ്രസ്താവന നടത്തിയ യാദവ് സൈനികരോട് മാപ്പ് പറയണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."