HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ കടുത്ത ആശങ്ക; 24 മണിക്കൂറിനിടെ 114 പൊലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
backup
May 30 2020 | 13:05 PM
മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 114 പൊലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചത് 2335 പേര്‍ക്ക്. ഒരാള്‍ മരിച്ചു. നിലവില്‍ 1330 കേസുകളാണുള്ളത്.26 പേര്‍ മരണപ്പെടുകയും ചെയ്തു.
കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ 55-ഓളം പൊലിസുകാരോട് വീട്ടില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയുള്ള 52 വയസിനു മുകളിലുള്ള ഉദ്യോഗസ്ഥരോടും വീട്ടില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
രാജ്യത്ത് ആറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കുടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ പൊലിസുകാരുടെ ഈ രോഗവ്യാപന കണക്ക് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."