HOME
DETAILS
MAL
ഉത്ര വധക്കേസ്: സൂരജും സുരേഷും പൊലിസ് കസ്റ്റഡിയില്‍ തുടരും, അഞ്ച് ദിവസത്തേക്ക് കസ്റ്റഡി കാലാവധി നീട്ടി
backup
May 30 2020 | 14:05 PM
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതികളായ സൂരജിന്റേയും സുരേഷിന്റേയും കസ്റ്റഡി കാലാവധി നീട്ടി.അഞ്ച് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.ജൂണ്‍ നാലാം തീയതി വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി പ്രതികളെ വീണ്ടും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മെയ് 25 നാണ് പുനലൂര്‍ കോടതി പ്രതികളെ നാല് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.പിന്നീട് പ്രതികളെ കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.സൂരജിനെ ചോദ്യം ചെയ്തതില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."