സി.പി.എം ഓഫിസില്‍ യുവതിക്ക് പീഡനം: വ്യാജ പ്രചാരണമാണെന്ന് മന്ത്രി ബാലന്‍
പാലക്കാട്: സി.പി.എം ഓഫിസില്‍യുവതി പീഡനത്തിനിരയായെന്ന പരാതി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്ന് മന്ത്രി എ.കെ. ബാലന്‍. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തന്നെ ഭാവിയില്‍ ഇത് തിരിച്ചടിയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവം വിവാദമാകുകയും സി.പി.എമ്മിനെതിരേ യു.ഡി.എഫ്് കടുത്ത ആയുധമാക്കുകയും ചെയ്ത വിഷയത്തിലാണ് മന്ത്രിയുടെ പ്രതികരണം.
പാലക്കാട് ജില്ലയില്‍ പാര്‍ട്ടിക്കാരാല്‍ പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയെക്കൂടി നിശബ്ദയാക്കാനുണ്ടെന്നും പി.കെ ശ്രീമതി ടീച്ചറും എ.കെ ബാലനും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മതിയാക്കി ജില്ലയിലെത്തണമെന്നുമായിരുന്നു വി.ടി ബല്‍റാമിന്റെ പരിഹാസം.
അതേ സമയം പീഡനത്തിനിരയായ യുവതിക്കും യുവാവിനും പാര്‍ട്ടിയുമായി കാര്യമായ ബന്ധമില്ലെന്നാണ് സി.പി.എം ചെര്‍പ്പുളശ്ശേരി എരിയാകമ്മിറ്റയുടെ പ്രതികരണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സി.പി.എം വ്യക്തമാക്കുന്നു.
ഫെബ്രുവരി 16 നാണ് തൃശൂര്‍ മണ്ണൂര്‍ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം യുവതിയെ കേന്ദ്രീകരിച്ചാണെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ചപ്പോള്‍ യുവതിയുടെ മൊഴിയോടെയാണ് രാഷ്ട്രീയ മാനം കൈവന്നത്.
ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും സ്വകാര്യ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് മാഗസിന്‍ തയാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെ മുറിയിലെത്തിയെന്നും ഈ സമയത്താണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. യുവതി മങ്കര പൊലിസിന് നല്‍കിയ പരാതി ചെര്‍പ്പുളശ്ശേരി പൊലിസിന് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."