HOME
DETAILS
MAL
വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ്
backup
May 30 2020 | 14:05 PM
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥരോട് 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സെന്‍ട്രല്‍ യുറോപ്പ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സള്‍ട്ടന്റിനും നിയമ വിഭാഗത്തിലെ മറ്റൊരു ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്.
സെന്‍ട്രല്‍ യുറോപ്പ് ഡിവിഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുക്കൊണ്ട് ജോലിചെയ്യും. മന്ത്രാലയത്തിലെ നിയമ, സെന്‍ട്രല്‍ യൂറോപ്പ് ഡിവിഷനുകളില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തിയതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."