' അകക്കാഴ്ച' ചിത്രപ്രദര്‍ശനം നടന്നു
തിരൂര്‍: മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരൂരില്‍ നടന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി തിരൂര്‍ ജെ.സി.ഐയാണ് തുഞ്ചന്‍പറമ്പില്‍ അകക്കാഴ്ച എന്ന പേരില്‍ രണ്ട് ദിവസത്തെ പ്രദര്‍ശനം സംഘടിപ്പിച്ചത്. തിരൂര്‍ പ്രസ് ക്ലബ്, തിരൂര്‍ ഫൈന്‍ ആര്‍ട്സ് കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം. അന്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഇവയുടെ വില്പനയിലൂടെ ലഭിക്കുന്ന ലാഭം ജെ.സി.ഐയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ തിരൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജംഷാദ് കൈനിക്കര അധ്യക്ഷനായി. തിരൂര്‍ നഗരസഭ ചെയര്മാന് അഡ്വ. എസ് ഗിരീഷ്, ജെസി ഐ മേഖലാ പ്രസിഡന്റ് അബ്ദുസലാം, പ്രസ് ക്ലബ് സെക്രട്ടറി ജമാല്‍ ചേന്നര, ജാസ്മിന് കരീം, വി. ഗണേശ്, പി സാജിദ് സംസാരിച്ചു. മുഹമ്മദ് അഷ്ക്കര്‍, ദേവന് കെ. പുരം, സി.കെ കുഞ്ഞിപ്പു എന്നിവരെ ആദരിച്ചു.
കെ പി നജീമുദ്ദീന് സ്വാഗതവും വി.വി സത്യാനന്ദന് നന്ദിയും പറഞ്ഞു. പ്രദര്‍ശനത്തോടനുബന്ധിച്ച് 12വയസില്‍ താഴെയുള്ളവര്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ അന്‍പതിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഞായറാഴ്ച രാവിലെ പത്തിന് കെ. ജയകുമാര്‍ ആസ്വാദകരുമായി സംവദിക്കും. മുന്‍ മന്ത്രി എം.കെ. മുനീര്‍, ചിത്രകാരി സി.എച്ച്. മാരിയത്ത് പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് നാല് വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."