യു.എസ് മാധ്യമസ്ഥാപനത്തില്‍ വെടിവയ്പ്; മരണം അഞ്ചായി
വാഷിങ്ടണ്‍: യു.എസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തിലുണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അനാപോളിസിലെ ക്യാപിറ്റല്‍ ഗസറ്റ് പത്രത്തിന്റെ ഓഫിസില്‍ വ്യാഴാഴ്ച പ്രദേശിക സമയം ഉച്ചക്ക് രണ്ടോടെയാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. വെടിവയ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നയാള്‍ പിടിയിലായി. ജാറദ് റാമോസ് എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തി.
ഷൂട്ട്ഗണ് ഉപയോഗിച്ചാണ് ഇയാള്‍ വെടിവച്ചതെന്നാണ് കരുതുന്നത്. അനാപോളിസിലെ 888 ബെസ്റ്റ്ഗേറ്റ് റോഡിലാണ് ക്യാപിറ്റല്‍ ഗസറ്റിന്റെ ഓഫിസ്. ന്യൂസ് റൂമിലേക്ക് കയറിയ അക്രമി ചുറ്റിലും വെടിയുതിര്‍ക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിലുകള്‍ വെടിവച്ച് തകര്‍ത്തതിന് ശേഷം അക്രമി അകത്തേക്ക് കയറുകയായിരുന്നു. വെടിവയ്പ് തുടങ്ങിയ ഉടനെ ഡസ്കിന്റെ അടിയില്‍ ഒളിച്ചതിനാലാണ് രക്ഷപ്പെട്ടതെന്ന് ക്യാപിറ്റല്‍ ഗസറ്റിലെ ജോലിക്കാരിയായി സെലേന സാന്‍ ഫെലിസെ പറഞ്ഞു.
എന്തിനാണ് ആക്രമണം നടത്തിയതെന്ന് അറിയില്ലെന്ന് പത്രത്തിന്റെ ക്രൈം റിപ്പോര്‍ട്ടറായ ഫില്‍ ഡേവിസ് പറഞ്ഞു. ആക്രമണം നടന്ന് ഒരു മിനിട്ടുനുള്ളില്‍ സ്ഥലത്തെത്തിയെന്നും പിന്നീട് വെടിവയ്പൊന്നുമുണ്ടായില്ലെന്നും പൊലിസ് എക്സിക്യൂട്ടീവ് സ്റ്റീവന്‍ ഷ്യൂ പറഞ്ഞു. ക്യാപിറ്റല്‍ ഗസ്റ്റിനെതിരേയുള്ള ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് ഡെപ്യൂട്ടി ചീഫ് വില്യം ക്രാംഫ് പറഞ്ഞു. സ്ഥാപനത്തിലേക്ക് ഷൂട്ട്ഗണുമായാണ് അക്രമി പ്രവേശിച്ചത്. തന്റെ ഇരകളെ വെടിയുതിര്‍ത്ത ശേഷം അദ്ദേഹം കെട്ടിടത്തിന്റെ താഴ് ഭാഗത്തിലൂടെ ഇറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന ഉടനെ കെട്ടിടത്തിലുണ്ടായിരുന്നു 170 പേരെ പൊലിസ് ഒഴിപ്പിച്ചു.
അതിനിടെ ക്യാപിറ്റല്‍ ഗസറ്റ് പത്രം വെള്ളിയാഴ്ചയും പുറത്തിറക്കി. കൊല്ലപ്പെട്ട അഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ചിത്രം ആദ്യ പേജില്‍ അവര്‍ പ്രസിദ്ധീകരിച്ചു. പത്രത്തിന്റെ കാര്‍ പാര്‍ക്കിങ് ഭാഗത്ത് ജോലി ചെയ്താണ് ഇന്നലെ പത്രം പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."