HOME
DETAILS
MAL
മുന്‍രാഷ്ട്രപതി അബ്ദുല്‍കലാമിനെ കേന്ദ്രവും തമിഴ്‌നാടും മറന്നു
backup
July 12 2016 | 05:07 AM
കോയമ്പത്തൂര്‍: മുന്‍രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുല്‍കലാമിനെ കേന്ദ്രവും തമിഴ്‌നാടും മറന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 27ന് ഷില്ലോങില്‍ ഒരു പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
അബ്ദുല്‍കലാമിന്റെ മൃതശരീരം ജന്മസ്ഥലമായ രാമേശ്വരത്തെ പേയ്കരുമ്പിലാണ് ഖബറടക്കിയത്. ഈ സ്ഥലത്ത് കലാമിന്റെ സ്മരണയ്ക്കായി കൂറ്റന്‍ സ്മാരക മന്ദിരം പണിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇതിനായി ഒരു ഏക്കര്‍ സ്ഥലം വിട്ടുനല്‍കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും അറിയിച്ചു.
ഇതിന്റെ പണിതുടങ്ങി പിറ്റേന്നു നിര്‍ത്തിയതല്ലാതെ പിന്നീട് ആരുംതന്നെ കലാമിന്റെ ഖബറിടത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കുഴിമാടത്തില്‍ മണ്ണുകൂട്ടിയ ഭാഗത്ത് കലാമിന്റെ ഫോട്ടോ വച്ചിട്ടുണ്ട്. ഇതുകണ്ട് ആദാര്‍ഞ്ജലികളര്‍പ്പിച്ചു മടങ്ങുകയാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."