വൃക്കരോഗികള്‍ക്ക് സാന്ത്വനമായി പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഷിഫ്റ്റിന് തുടക്കമായി
പൊന്നാനി: വര്‍ധിച്ചു വരുന്ന വരുന്ന വൃക്ക രോഗികള്‍ക്ക് സ്വന്തനമായി മാറിയ ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഷിഫ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. നിരാലംബരായ രോഗികള്‍ക്ക് വേണ്ടി പൊന്നാനി നഗരസഭ ആരംഭിച്ച ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഷിഫ്റ്റ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പുതിയ ഷിഫ്റ്റ് ആരംഭിക്കുന്നതോടെ പുതുതായി 16 രോഗികള്‍ക്കു കൂടി സൗജന്യമായി ഡയാലിസിസ് നടത്താന്‍ സാധിക്കും. പുതിയ ഷിഫ്റ്റിന്റെ നടത്തിപ്പിനായി വര്‍ഷത്തില്‍ 15 ലക്ഷം രൂപയാണ് അധിക ചെലവായി കണക്കാക്കുന്നത്. ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിനായി വിവിധ സംഘടനകളും വ്യക്തികളും നല്കിയ സംഭാവനകള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന് ഏറ്റുവാങ്ങി. ഡയാലിസിസ് സെന്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പൊന്നാനി നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷതനായി.
വി.രമാദേവി, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീര്‍, ഷീനാ സുദേശന്‍, ഇ.ഹസീറ എ.പി അബ്ദുള്‍ നിസാര്‍, എ.കെ ജബ്ബാര്‍, ബാബുരാജ്, കാസിം കോയ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് പന്തലിങ്ങല്‍ സ്വാഗതവും മുഹമ്മദ് കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."