സലീമിന്റെ വിയോഗം കല്ലാര്‍മംഗലത്തെ കണ്ണീരിലാഴ്ത്തി
പുത്തനത്താണി: കഴിഞ്ഞ ദിവസം മാറാക്കര കല്ലാര്‍മംഗലത്ത് അന്തരിച്ച മേലേതില്‍ സലീമിന്റെ വിയോഗം മാറാക്കരയെ കണ്ണീരിലാഴ്ത്തി.
പ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കുന്നതിലും രോഗികള്‍ക്ക് ചികിത്സാ സഹായമെത്തിച്ചു കൊടുക്കുന്നതിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു സലീം.
ഗ്രീന്‍ കള്‍ച്ചറല്‍ സെന്റര്‍ രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ക്ക് സലീം നേതൃത്വം നല്‍കിയിരുന്നു. ഒന്നര വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരിക്കെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തുകാര്‍ക്ക് തീരാനഷ്ടമായി. കല്ലാര്‍മംഗലം നൂറുല്‍ഹുദാ മദ്‌റസ ജോയിന്റ് സെക്രട്ടറി, യൂത്ത്‌ലീഗ്, എന്‍.എച്ച്.എം, ഒ.എസ്.എഫ് എന്നിവയുടെ മുന്‍ സെക്രട്ടറിയുമായിരുന്നു.
കോട്ടക്കല്‍ നിയോജക മണ്ഡലം എം.എല്‍. എ പ്രൊഫ.കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധിയാളുകള്‍ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."