ട്രാഫിക് നിയമലംഘനം തടയാന്‍ ഓട്ടോമാറ്റിക് റെക്കോര്‍ഡറുമായി യുവാവ്
കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങള്‍ ഇല്ലാതാക്കുന്നതിന് സഹായകമാകുന്ന ഓട്ടോമാറ്റിക് ട്രാഫിക് വയലേഷന്‍ റെക്കോര്‍ഡറുമായി പയ്യോളി അയനിക്കാട് സ്വദേശി സി.സനൂജ്. ട്രാഫിക് നിയമങ്ങളുടെ ലംഘനം കാരണം റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയതെന്ന് അദ്ദേഹം അറിയിച്ചു. റിസീവര്‍, ആന്റിന എന്നിവ ഉള്‍പ്പെട്ടതാണ് മെഷീന്‍. അതു വാഹനങ്ങളില്‍ ഘടിപ്പിച്ചാല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. മെഷീന്‍ ഘടിപ്പിച്ച വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ പൊലിസിന് ലഭിക്കും.
സ്പീഡ് ലിമിറ്റ്, വണ്‍വേയും സിഗ്നലും തെറ്റിക്കുന്നതും നോ പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെഷിന്‍ രേഖപ്പെടുത്തും. വാണിജ്യാടിസ്ഥാനത്തില്‍ ഒരു മെഷീന്‍ നിര്‍മിക്കാന്‍ 900 രൂപ ചെലവ് വരും. സനൂജിന്റെ ഓട്ടോമാറ്റിക് ട്രാഫിക് വയലേഷന്‍ സംവിധാനത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."