രാജ്യം ലോക്ക്ഡൗണില്‍ കിടക്കുമ്പോഴും ജയ്ശ്രീറാം വിളിപ്പിക്കലിന് മുടക്കമില്ല
പെര്‍ള(കാസര്‍കോട്): കൊവിഡ് ഭീതിക്കിടയില്‍ രാജ്യം ലോക്ക്ഡൗണില്‍ കിടക്കുമ്പോഴും സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകരുടെ ജയ്ശ്രീറാം വിളിപ്പിക്കലിന് മുടക്കമില്ല. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നതിനു പുറമെ ചൈനയെ കടത്തിവെട്ടി രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം പെരുകിയിട്ടും സംഘ്പരിവാര്‍ ക്രിമിനലുകള്‍ തങ്ങളുടെ അക്രമവും ഇതര മതസ്ഥരെ കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കലും കൂടി വരുകയാണ്.കേരള കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ വിട്ടലക്കടുത്താണ് വിദ്യാര്‍ഥിയെ ഒരുകൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ച ശേഷം ജയ്ശ്രീറാം വിളിപ്പിച്ചത്.
ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍വ്യാപകമായി പ്രചരിച്ചതോടെ സംഘത്തിലെ നാല് പേരെ കര്‍ണ്ണാടക പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ മാസം 21ന് നടന്ന സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ഥിയെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് പരാതി നല്‍കാതെ വിദ്യാര്‍ഥി മാറി നിന്നെങ്കിലും അക്രമ സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത് വിവാദമായി. ഇതോടെയാണ് പൊലിസ് നടപടി ഉണ്ടായത്.കാസര്‍കോട് ഉപ്പള കന്യാന സ്വദേശി ദിനേശ എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് അക്രമവും ജയ്ശ്രീറാം വിളിപ്പിക്കലും അരങ്ങേറിയത്.
കഴിഞ്ഞ വര്‍ഷം ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ ഉപ്പളയിലെ ഒരു മദ്‌റസ അധ്യാപകനെ സംഘം ചേര്‍ന്ന് ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് ദിനേശ. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ കരീം മൗലവി ആഴ്ചകളോളം മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയും മൂന്ന് മാസത്തോളം ആശുപത്രിയില്‍ ചികിത്സ നടത്തുകയും ചെയ്‌തെങ്കിലും പരിപൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
കേസില്‍ 14 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ആറു പേരെ മാത്രമാണ് അന്ന് പൊലിസ് അറസ്റ്റു ചെയ്തിരുന്നത്. ദിനേശ ഉള്‍പ്പെടെ എട്ടു പേരെ പിടികൂടാത്തതിന് പിന്നില്‍ മംഗളൂരുവിലെ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ടതായി അന്നേരം ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം പൊലിസില്‍ ഹാജരാവുകയായിരുന്നു. ഇതിനു ശേഷമാണ് വീണ്ടും അക്രമങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."