ഖത്തറില്‍ 5235 പേര്‍ക്ക് കൊവിഡ് സുഖപ്പെട്ടു; 55 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ദോഹ: ഖത്തറില്‍ ഇന്ന് 2355 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 5235 പേര്‍ക്ക് രോഗം ഭേദമായി. ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55262 ആയി. 29,387 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ആകെ 36 പേര് രോഗം ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടെ 5091 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം 2,17,988 ആയി.
18 പേരെ പുതുതായി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
217 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. കൊവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ പ്രായമായവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും അതീവജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ 16,000 എന്ന ഹെല്പ്പ്ലൈന് നമ്പറില്‍ ബന്ധപ്പെടുകയോ കൊവിഡ് പരിശോധനാ സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയോ ചെയ്യണം.
മുഐതര്‍ ഹെല്‍ത്ത് സെന്റര്‍, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ഗറാഫ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് പരിശോധനയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."