ആവശ്യം വന്നാല്‍ പാകിസ്താനെതിരേ ഇനിയും മിന്നലാക്രമണമെന്ന് ലഫ്.ജനറല്‍ ഹൂഡ
ന്യൂഡല്‍ഹി: പാകിസ്താനെതിരേ ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാന മുന്നേറ്റമായി രേഖപ്പെടുത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ എണ്‍പതോളം പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ആവശ്യം വന്നാല്‍ പാകിസ്താന് നേരെ വീണ്ടും ഒരു മിന്നലാക്രമണം നടത്താന്‍ ഇന്ത്യക്ക് മടിയില്ലെന്നും ലഫ്.ജനറല്‍ (റിട്ടയേര്‍ഡ്) ഹൂഡ വെളിപ്പെടുത്തി. 2016ല്‍ പാകിസ്താന് നേരെ നടന്ന മിന്നലാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഹൂഡ. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28, 29 നാണ് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മിരില്‍ മിന്നലാക്രമണം നടത്തിയത്.
ജമ്മുകാശ്മിരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഉദയംപൂരിലെ കണ്ട്രോള് റൂമിലിരുന്നാണ് അന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്ന് ഹൂഡ വ്യക്തമാക്കി.
നിരവധി പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ആറ് മണിക്കൂര്‍ നീണ്ട പ്രയാണത്തിലൂടെ എല്ലാം പ്രതിബന്ധങ്ങളും മറികടക്കാന്‍ കഴിഞ്ഞതായും ഹൂഡ പറഞ്ഞു.മിന്നലാക്രമണത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."