ബി.ജെ.പി പട്ടികയില്‍ നിന്ന് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും മേനകാ ഗാന്ധിയും മകനും പുറത്ത്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 184 സ്ഥാനാര്‍ഥികളുള്‍പ്പെട്ട ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയിലും ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഗാന്ധിനഗറിലും മത്സരിക്കും.
ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയത് എല്‍ കെ അദ്വാനിയെ പുറത്തിരുത്തി. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ മുരളി മനോഹര്‍ ജോഷിയും മേനകാ ഗാന്ധിയും വരുണ്‍ ഗാന്ധിയും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടില്ല.
എല്‍ കെ അദ്വാനി മല്‍സരിച്ചിരുന്ന ഗാന്ധിനഗറില്‍ നിന്ന് അമിത് ഷായാണ് ഇത്തവണ ജനവിധി തേടുന്നത്. അഞ്ച് തവണ ഇതേ മണ്ഡലത്തില്‍ നിന്നാണ് അദ്വാനി വിജയിച്ചിട്ടുള്ളത്. ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ അദ്വാനി സൂചിപ്പിച്ചിരുന്നു.
എന്നാല്‍ സ്ഥാനാര്‍ഥിത്വത്തിന് ഇത്തവണ പ്രായപരിധി നിശ്ചിയക്കേണ്ടെന്നായിരുന്നു ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നത്. 75 വയസ് കടന്നവരേയും മല്‍സപരിഗണിക്കുമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരെ സ്ഥാനാര്‍ഥികളാക്കുമോയെന്ന ചോദ്യം നിലനില്‍ക്കയായിരുന്നു ഈ നിലപാട്. എന്നാല്‍ പട്ടിക പുറത്ത് വന്നപ്പോള്‍ അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിയും പട്ടികയില്‍ നിന്നു പുറത്താണ്. അതുപോലെ തന്നെ മേനകാ ഗാന്ധിയെയും വരുണ്‍ ഗാന്ധിയെയും പുറത്തിരുത്തിയതിന്റെയും കാരണവും വ്യക്തമല്ല.
. മുരളി മനോഹര്‍ ജോഷിയുടെ മണ്ഡലമായ കാണ്‍പുരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2017 ആഗസ്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത അമിത് ഷാ കാലാവധി കഴിയുംമുമ്പാണ് ഇവിടെ മത്സരിക്കുന്നത്.
യുപി (28), ബംഗാള്‍ (28), കര്‍ണാടകം (21), മഹാരാഷ്ട്ര (16), രാജസ്ഥാന്‍ (16), കേരളം (13), ഒഡിഷ (10), തെലങ്കാന (10), അസം (8), തമിഴ്‌നാട് (5), ഛത്തീസ്ഗഢ് (5), ജമ്മു കശ്മീര്‍ (5), ഉത്തരാഖണ്ഡ് (5), അരുണാചല്‍ പ്രദേശ് (2), ത്രിപുര (2), ആന്ധ്ര പ്രദേശ് (2), ഗുജറാത്ത് (1), സിക്കിം (1), മിസോറം (1), ലക്ഷദ്വീപ് (1), ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി (1) എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ് ലഖ്‌നൗവിലും നിതിന്‍ ഗഡ്കരി നാഗ്പുരിലും വീണ്ടും മത്സരിക്കും. 2014ല്‍ തോറ്റെങ്കിലും കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ ഇക്കുറിയും അമേത്തിയില്‍ മത്സരിക്കും. കേന്ദ്രമന്ത്രി വി കെ സിങ് ഗാസിയാബാദിലും ഹേമമാലിനി മഥുരയിലും സാക്ഷി മഹാരാജ് ഉന്നാവോയിലും മത്സരിക്കും. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥാനാര്‍ഥിപ്പട്ടികയാണ് കേന്ദ്രമന്ത്രി ജെ പി നദ്ദ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
16, 19, 20 തീയതികളിലായി ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."