കരാറിലെ സുതാര്യത സംബന്ധിച്ച് അന്വേഷണം വേണമെന്ന് മുസ്ലിംലീഗ്
നിലമ്പൂര്‍: നഗരസഭാ പരിധിയില്‍ റിലയന്‍സിന് ഒ.എഫ്.സി കേബിള്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാറിലെ സുതാര്യത സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്ന് മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റിയും നഗരസഭാ കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാരെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. സംസ്ഥാനത്തെ 87 നഗരസഭകളില്‍ റിലയന്‍സ് ഒ.എഫ്.സി സ്ഥാപിക്കലുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറില്‍നിന്നും ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത് നിലമ്പൂര്‍ നഗരസഭക്കാണെന്നും വൈസ് ചെയര്‍മാന്‍കൂടിയായ പി.വി ഹംസ പറഞ്ഞു.
ഇതില്‍ കാര്യമായ അഴിമതി നടന്നിട്ടുണ്ടോ എന്ന് വിശദമായ അന്വേഷണം നടത്തിയാല്‍മാത്രമേ വ്യക്തമാവൂ.
വിഷയവുമായി ബന്ധപ്പെട്ട് യു ഡി എഫ് യോഗംചേര്‍ന്ന് മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും പി.വി ഹംസ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍മാര്‍ക്കു പുറമെ ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സീമാടന്‍ സമദ്, സെക്രട്ടറി അടുക്കത്ത് ഇസ്ഹാക്ക്, വൈസ് പ്രസിഡന്റുമാരായ മഠത്തില്‍ കബീര്‍, എം.എം ഫിറോസ്ഖാന്, സെക്രട്ടറി നിയാസ്ഖാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."