അമേത്തിയില്‍ രാഹുലിനെ തളയ്ക്കാന്‍ വീണ്ടും സ്മൃതി ഇറാനി: മത്സരം കടുക്കുമെന്ന് ഉറപ്പ്
ന്യുഡല്‍ഹി: ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥിപട്ടിക പുറത്തു വരുമ്പോള്‍ അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ബി.ജെ.പി വീണ്ടും രംഗത്തിറക്കിയിരിക്കുന്നത് സ്മൃതി ഇറാനിയെ.
കഴിഞ്ഞ തവണ രാഹുലിനെതിരേ മത്സരിച്ചപ്പോള്‍ ഒരു ലക്ഷം വോട്ടിനാണ് സ്മൃതി പരാജയപ്പെട്ടത്. എന്നാല്‍ ഇന്നവര്‍ കേന്ദ്രമന്ത്രി കസേരയില്‍ നിന്നാണ് രാഹുലിനെതിരേ മത്സരത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ മത്സരം കടുക്കുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ മൂന്ന് ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ചിരുന്ന കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തില്‍ ഭൂരിപക്ഷം ഒരു ലക്ഷമാക്കി കുറച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു സ്മൃതി. ഇത്തവണ അമേത്തിയില്‍ താമരതന്നെ വിരിയുമെന്നാണ് സ്മൃതിയുടെ വാക്കുകള്‍.
ചരിത്രം തിരുത്തുമെന്നും അവര്‍ ടീറ്റ് ചെയ്തു. അമേത്തിയില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതില്‍ നരേന്ദ്രമോദിക്കും അമിത്ഷാക്കും അവര്‍ നന്ദി പറയുകയാണ്. എന്നാല്‍ സുരക്ഷിത മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നതിനേക്കാള്‍ രാഹുലിനെതിരേ നിന്നു പരാജയപ്പെട്ടാലും പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്മൃതിക്ക് മന്ത്രിസ്ഥാനം ഉറപ്പ് നല്കിയതുകൊണ്ടാണ് ഇവിടെ അവര്‍ വീണ്ടും ചാവേറാകുന്നതെന്നും പിന്നാമ്പുറ സംസാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."