ഇനിയാണ് കളി
മോസ്‌കോ: കൃത്യം പതിനഞ്ചു നാളുകള്‍ക്കപ്പുറത്ത് ലോകഫുട്‌ബോളിലെ പുതിയ രാജാക്കന്മാരെ കാത്തിരിക്കുകയാണ് ലോകം. അതിന്റെ ആദ്യ പടിയായി 32 രാജ്യങ്ങളും ഒപ്പം ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആസ്വാദകരും ജൂണ്‍ 14ന് റഷ്യയിലേക്കെത്തിരിയിരുന്നു. അതില്‍നിന്ന് ജേതാക്കളെ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ 16 രാജ്യങ്ങളെ തിരഞ്ഞെടുത്തു. ഇന്ന് മുതല്‍ അവര്‍ ഇറങ്ങുകയാണ് ലോകകപ്പെന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍. ഫുട്‌ബോള്‍ പാരമ്പര്യം കൊണ്ടും ചരിത്രം കൊണ്ടും ലോകത്തെ ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീല്‍, ഫുട്‌ബോള്‍കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുകയും ഫുട്‌ബോള്‍ ഒരു വികാരമാണെന്ന് പഠിപ്പിക്കുകയും ചെയ്ത അര്‍ജന്റീന, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂയിസ് ഫിഗോ എന്നീ ഇതിഹാസങ്ങളുടെ പേരുകൊണ്ട് ലോകം വാഴ്ത്തിയ പോര്‍ച്ചുഗല്‍, ഫുട്‌ബോള്‍ കളി എന്നതിലപ്പുറം ആസ്വദിക്കുന്നവര്‍ക്ക് സംഗീതമാണെന്നും കളിക്കുന്നവര്‍ക്ക് കവിതയാണെന്നും പഠിപ്പിച്ച സ്‌പെയിന്‍, എടുത്തു പറയാനുള്ള നേട്ടമൊന്നുമില്ലെങ്കിലും ഫുട്‌ബോളില്‍ കളിക്കുന്നവന് കാര്യമുണ്ടെന്ന് പഠിപ്പിച്ച ജപ്പാന്‍ എല്ലാവരും ഇന്നുമുതല്‍ ഇറങ്ങുകയാണ്. 16 ടീമുകള്‍ ഇന്ന് മുതലുള്ള വിവിധ ദിവസങ്ങളില്‍ ലോകകപ്പിനായുള്ള യുദ്ധത്തിനിറങ്ങുകയാണ്. റഷ്യന്‍ ലോകകപ്പില്‍ ഇതുവരെയുള്ള കണക്കുകൂട്ടലുകള്‍ പാടെ തെറ്റിയതായിരുന്നു. പ്രീക്വാര്‍ട്ടറില്‍ കളിക്കുന്ന ടീമുകളെക്കുറിച്ചും അതു തന്നെയാണ് പറയാനുള്ളത്. കളിയുടെ 90 മിനുട്ടില്‍ അവസാനത്തെ സെക്കന്‍ഡും ഓരോ ടീമിനും പ്രതീക്ഷയുടേതാണ്. ഒരു സന്തോഷം മിന്നായം പോലെ മായാന്‍ പാകത്തിലുള്ള ഒരു നിമിഷം. തളം കെട്ടിനിന്നിരുന്ന സങ്കടക്കടലില്‍ സന്തോഷത്തിന്റെ തിരമാലയടിക്കാന്‍ ഒരു നിമിഷം. അതിനായാണ് ലോകം കാത്തിരിക്കുന്നത്. 2018ലെ റഷ്യന്‍ ലോകകപ്പിന്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുകയാണ്. ആദ്യ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും ഫ്രാന്‍സുമാണ് നേര്‍ക്കുനേര്‍. രണ്ടാം പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലും ഉറുഗ്വെയുമാണ്. ലോകകപ്പിലേക്കുള്ള ദൂരം കുറക്കുന്ന ടീമുകള്‍ ഏതൊക്കെയാണെന്ന കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. കണ്ണുംമിഴിച്ചിരിപ്പാണ് റഷ്യയില്‍ പ്രീക്വാര്‍ട്ടര്‍ പന്തുരുളുന്നതും നോക്കി.
ലയണല്‍ മെസ്സിലും സെര്‍ജിയോ അഗ്യൂറോയും മഷരാനോയും മാര്‍ക്കോ റോഹയും ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയും അന്റോണിയോ ഗ്രിസ്മാനും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ഭാഗ്യവും ജയവും ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കാത്തിരിക്കാം. രണ്ടാം മത്സരത്തില്‍ നിന്ന് ആര്‍ക്കായിരിക്കും നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് ആദ്യം കിട്ടുകയെന്നതും ഇന്ന് കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."