പരീക്ഷക്കുവരുന്ന കുട്ടികള്‍ക്ക് ശൗചാലയ സൗകര്യം ഉറപ്പാക്കണം
തിരുവനന്തപുരം: കുട്ടികള്‍ക്ക് പരീക്ഷയ്ക്കിടെ സമ്മര്‍ദ്ദമുണ്ടാക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ശൗചാല സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷാ സൂപ്രണ്ടുമാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍് വ്യക്തമാക്കുന്നു. കടയ്ക്കലില്‍ വിദ്യാര്‍ഥിക്ക് ശൗചാലയ സൗകര്യം നിഷേധിച്ച സാഹചര്യത്തിലാണ് ഉത്തരവ്. സംഭവത്തില്‍ കുട്ടിക്ക് ഈ സൗകര്യം നിഷേധിച്ച അധ്യാപികക്കെതിരേ ബാലാവകാശ കമ്മിഷന് കേസെടുത്തിട്ടുണ്ട്. രക്ഷിതാക്കള്‍ പൊലിസിലും പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കെമിസ്ട്രി പരീക്ഷ തുടങ്ങിയ ഉടനെയാണ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥിക്ക് പരീക്ഷ ഹാളില്‍ വച്ച് വയറുവേദന അനുഭവപ്പെടുകയും കുട്ടി ഇന്‍വിജിലേറ്ററിനെ ആവശ്യം അറിയിക്കുകയും ചെയ്തത്. എന്നാല്‍ വിദ്യാര്‍ഥിയുടെ ബുദ്ധിമുട്ട് പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."