HOME
DETAILS

കുടത്തില്‍നിന്ന് പുറത്തുചാടിയ ഭൂതങ്ങള്‍

  
backup
May 31 2020 | 00:05 AM

corporate-ruling-india

 

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യ പ്രഖ്യാപിച്ച കൊവിഡ് സാമ്പത്തിക പാക്കേജ് പൂര്‍ണമായും അനാവൃതമാകുമ്പോള്‍ കുടത്തില്‍നിന്ന് പുറത്തുചാടിയ ഭൂതങ്ങള്‍ സാധാരണ ജനത്തെ പല്ലിളിച്ചു കാട്ടുകയാണ്. ദുരിതങ്ങള്‍ തീര്‍ത്ത വരള്‍ച്ചയ്ക്കുമേല്‍ വേനല്‍മഴ പ്രതീക്ഷിച്ചവര്‍ തന്ത്രപ്രധാനമായ മുഴുവന്‍ രംഗങ്ങളെയും സ്വകാര്യ മേഖലയില്‍ വരവുചേര്‍ക്കുന്ന സര്‍ക്കാരിനെ അവിശ്വസനീയതയോടെയാണ് നോക്കിനില്‍ക്കുന്നത്. മോദിയുടെ ഇരുപതു ലക്ഷം കോടി പാക്കേജില്‍ വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണു രാജ്യം കൂടുതല്‍ വിശദീകരണത്തിനായി കാത്തിരുന്നത്.
ധനമന്ത്രിയുടെ ഖണ്ഡശ്ശ വിശദീകരണങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ പ്രതീക്ഷിച്ചതത്രയും മങ്ങിത്തുടങ്ങി. മുന്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചും കാതലായ വശങ്ങള്‍ വിഴുങ്ങിയും ബാങ്കുകളെ ചുമതലപ്പെടുത്തിയുമാണ് മന്ത്രിയുടെ വിശദീകരണം പുരോഗമിച്ചത്. രാജ്യത്തിന്റെ മണ്ണും വിണ്ണും പാതാളവും വില്‍ക്കാന്‍ തീരുമാനിച്ചതായറിയിച്ച് നിര്‍മ്മലാ സീതാരാമന്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി.

ഇത് കോര്‍പറേറ്റുകളുടെ ഇന്ത്യ


അതീവ പ്രാധാന്യമര്‍ഹിക്കുന്ന പ്രതിരോധം, ബഹിരാകാശം, വ്യോമയാനമടക്കമുള്ള മേഖലകളില്‍ നിര്‍ലോപമായി സ്വകാര്യ, വിദേശ നിക്ഷേപത്തിനാണ് ആത്മനിര്‍ഭര്‍ ഭാരത് അഭിയാനിന്റെ മറവില്‍ അവസരമൊരുങ്ങുന്നത്. പ്രതിരോധ സാമഗ്രി നിര്‍മാണരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ തോത് 74 ശതമാനമായി ഉയര്‍ത്തി. ഇതോടെ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ കോര്‍പറേറ്റുകളൊഴികെ സാധാരണക്കാരന് ഒരു പങ്കുമില്ലാതാവുകയാണ്. ഇന്ധനച്ചെലവും റൂട്ട് ദൈര്‍ഘ്യവും കുറയ്ക്കാനായി സൈനിക വ്യോമപാതകള്‍ വിമാന കമ്പനികള്‍ക്ക് ഇനി തുറന്നുകൊടുക്കും. കല്‍ക്കരി, ധാതുഖനികളും ബഹിരാകാശവും സ്വകാര്യ കമ്പനികള്‍ വാഴും.


കൂടുതല്‍ വിമാനത്താവളങ്ങളും വൈദ്യുത വിതരണവുമെല്ലാം കമ്പനികള്‍ക്ക് കൈമാറാനും ഇതിനിടെ തീരുമാനമായി. രാജ്യത്തെ ബാങ്ക് വായ്പാ തട്ടിപ്പുകളെ നേരിടുന്ന പാപ്പരത്ത നിയമ കോഡ് (ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ്) ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചതോടെ ഒരു കുത്തകയുടെയും കണ്ണീര്‍ മണ്ണില്‍ വീഴില്ലെന്നു സര്‍ക്കാര്‍ ഉറപ്പാക്കി. തന്ത്രപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരമാവധി എണ്ണം നാലില്‍ കവിയുകയില്ല.

ഇടമില്ലാതെ
കുടിയേറ്റ തൊഴിലാളികള്‍


രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പലായനവും ദൈന്യതയും ആഗോളതലത്തില്‍ വലിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ആത്മനിര്‍ഭര്‍ അഭിയാന്‍ വിഭാവനം ചെയ്തവര്‍ക്ക് അറിയേണ്ടതില്ലല്ലോ. കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിതവും അനൗപചാരികവുമായ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. പലരും സീസണുകള്‍ക്കനുസരിച്ച് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ കൃത്യമായി തൊഴില്‍ നിയമ പരിരക്ഷകളുമായും ബാങ്കുകളുമായും ബന്ധപ്പെട്ടു കൊള്ളണമെന്നില്ല. ഇവര്‍ ഈ പ്രത്യേക സാഹചര്യത്തില്‍ അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. ക്ഷേമപദ്ധതികളും നയരൂപീകരണവും നടത്തി സമയം വൈകുന്നതിനു മുന്‍പ് താഴെ തട്ടിലുള്ള 60 ശതമാനം ജനങ്ങളുടെ കൈയില്‍ അടിയന്തിരമായി പണമെത്തിക്കണമെന്ന് നൊബേല്‍ ജേതാവു കൂടിയായ സാമ്പത്തിക വിദഗ്ധന്‍ അഭിജിത്ത് ബാനര്‍ജിയെപ്പോലുള്ളവര്‍ നിരന്തരം ആവശ്യപ്പെടുന്നത് ഇത്തരം സാഹചര്യം മുന്‍നിര്‍ത്തിയാണ്.
നേരിട്ട് ഗുണഭോക്താവിനു പണമെത്തിക്കുന്ന രീതി (ഡി.ബി.ടി) ഇന്ത്യയില്‍ ആരംഭിച്ചത് 2013 മുതലാണ്. ഇതനുസരിച്ച് വിവിധ പദ്ധതികള്‍ വഴി ദരിദ്രവിഭാഗങ്ങളുടെ വിവരശേഖരം സര്‍ക്കാരിന്റെ പക്കലുണ്ട്.
തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഒന്‍പതു കോടി ജോലിക്കാരും ഭക്ഷ്യസുരക്ഷാ പദ്ധതിക്കു കീഴിലെ 81 കോടി ഗുണഭോക്താക്കളും കിസാന്‍ സമ്മാന്‍ നിധി, ഉജ്ജ്വല്‍ യോജന തുടങ്ങിയവയിലെ 22 കോടി അംഗങ്ങളുമൊക്കെ ഉദാഹരണങ്ങളാണ്. ഇവയുടെ ആവര്‍ത്തനമൊഴിവാക്കി സമഗ്ര ഡാറ്റാബേസ് തയാറാക്കാനുള്ള പല ശുപാര്‍ശകളും സര്‍ക്കാര്‍ നാളിതുവരെ ചെവികൊണ്ടിട്ടില്ല.


തൊഴിലും ഭക്ഷണവുമില്ലാതെ തെരുവില്‍ അലയുന്ന ഈ ജനകോടികളെ അഭിസംബോധന ചെയ്യുന്നതിനു പകരം കോര്‍പറേറ്റുകളെ സമാശ്വസിപ്പിക്കാന്‍ പാക്കേജുമായെത്താനാണ് ഈ അവസരത്തില്‍ പോലും സര്‍ക്കാര്‍ ധൈര്യം കാണിച്ചിരിക്കുന്നത്. കേവലം നാലു മണിക്കൂര്‍ മുന്‍പുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനം അറിഞ്ഞതോടെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് രാജ്യം സാക്ഷിയായത്. കുഞ്ഞുങ്ങളെയും പ്രായമായവരെയും ചുമലിലേറ്റി വീട് ലക്ഷ്യമാക്കി നടന്നുപോയവരില്‍ പലരും അവിടെയെത്തിയിട്ടില്ല. ചില ജീവിതങ്ങള്‍ പെരുവഴിയില്‍ അവസാനിച്ചു.


മുന്‍കരുതലുകള്‍ സ്വീകരിക്കാതെയുള്ള നടപടികള്‍ക്കു ശേഷം പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികള്‍ പോലും സാധാരണക്കാര്‍ക്കു ലഭിക്കുന്നില്ല. ക്ഷേമപദ്ധതികളല്ല, മറിച്ച് വര്‍ഗീയതയും ധ്രുവീകരണവുമാണ് ഇന്ത്യയിലെ അധികാരം നിശ്ചയിക്കുന്നത് എന്ന ആത്മവിശ്വാസമാകാം ഇതിന് അവരെ പ്രേരിപ്പിക്കുന്നത്!.

എം.എസ്.എം.ഇ പാക്കേജ്


കൊവിഡ് പാക്കേജ് വിശദീകരണത്തില്‍ ധനമന്ത്രി ഏറെ ഊന്നല്‍ നല്‍കിയത് ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ)ക്കുള്ള പുനരുജ്ജീവനവുമായി ബന്ധപ്പെട്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതില്‍ പലതും നിലവിലെ പദ്ധതികളുടെ തനിയാവര്‍ത്തനങ്ങള്‍ മാത്രമാണ്. ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫണ്ട് സ്‌കീം വഴി സംരംഭകര്‍ക്ക് പണയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത പ്രൊജക്ട് ലോണ്‍ നിലവിലുള്ളപ്പോഴാണ് ഈടില്ലാതെ വായ്പ നല്‍കുമെന്ന പുതിയ പ്രഖ്യാപനം. വായ്പാ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും പലിശയിളവും സബ്‌സിഡിയുമില്ല. ഇ.പി.എഫ് അടവുകള്‍ മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനം 100ലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. അടച്ചിടല്‍ കാലത്തെ വൈദ്യുതി ചാര്‍ജുകള്‍ കമ്പനികള്‍ സ്വയം വഹിക്കേണ്ടിയും വന്നു.
എം.എസ്.എം.ഇ പരിധിയില്‍പ്പെടുന്ന കമ്പനികള്‍ക്ക് കുടിശ്ശികയിനത്തില്‍ സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും അഞ്ചു ലക്ഷം കോടി നല്‍കാനുള്ളതിനാല്‍ അവര്‍ നിലനില്‍പ്പിനായി പ്രയാസപ്പെടുന്നുവെന്ന ആത്മവിമര്‍ശനം വകുപ്പുമന്ത്രി കൂടിയായ നിതിന്‍ ഗഡ്കരി ഈയിടെ നടത്തിയിരുന്നു.


അതിനു ശേഷമാണ് ധനമന്ത്രി മൂന്നു ലക്ഷം കോടി പാക്കേജായി പ്രഖ്യാപിച്ചത്. കൊടുക്കാനുള്ള കുടിശ്ശിക പണം തിരിച്ചുനല്‍കി പ്രതിസന്ധി തീര്‍ക്കുന്നതിനു പകരം പുതിയ സഹായമെന്ന മട്ടില്‍ സര്‍ക്കാര്‍ നാടകം കളിക്കുന്നതിനെതിരേയുള്ള പി. ചിദംബരത്തിന്റെ വിമര്‍ശനം വലിയ ചര്‍ച്ചയാണു കൊണ്ടുവന്നത്. ചെറുകിട സൂക്ഷ്മ വ്യവസായങ്ങളും സര്‍ക്കാരും തമ്മിലുള്ള പുതിയ പാക്കേജിലെ ദാതാവും സ്വീകര്‍ത്താവും ആരാണെന്നു വ്യക്തമാക്കണമെന്നായിരുന്നു ചിദംബരത്തിന്റെ ഒളിയമ്പ്!.


ബജറ്റ് പ്രസംഗങ്ങളുടെ
തനിയാവര്‍ത്തനം


ധനമന്ത്രിയുടെ കൊവിഡ് സാമ്പത്തിക പാക്കേജ് വിശദാംശങ്ങള്‍ മിക്കവയും മൂന്നു മാസങ്ങള്‍ക്ക് മുന്‍പു നടത്തിയ ബജറ്റ് പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനമാണെന്നതാണു രസകരം. കാര്‍ഷിക മേഖലയില്‍ പാക്കേജ് പ്രകാരം രണ്ടു ലക്ഷം കോടിയുടെ അധികവായ്പ നല്‍കാന്‍ രണ്ടര കോടി കര്‍ഷകരെ കൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഭാഗമാക്കുമെന്നു മന്ത്രി വിശദീകരിച്ചിരുന്നു. നബാര്‍ഡ് 30,000 കോടി ഗ്രാമീണ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും നല്‍കുമെന്നും സൂചന നല്‍കി. എന്നാല്‍ 2021 കേന്ദ്ര ബജറ്റില്‍ (പേജ് 8, സൂചന 23 (12)) ഇതേ കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നോണ്‍ ബാങ്കിങ് ഫിനാന്‍സ് കോര്‍പറേഷനുകളും സഹകരണ ബാങ്കുകളും വഴി അധികതുക അനുവദിക്കുമെന്ന് ബജറ്റ് പ്രസംഗം വാഗ്ദാനം ചെയ്തിരുന്നു. സാധ്യമായ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി കിസാന്‍ ക്രെഡിറ്റ് പദ്ധതി വിപുലപ്പെടുത്താനും 15 ലക്ഷം കോടി വായ്പയിനത്തില്‍ ചെലവഴിക്കാനും ബജറ്റില്‍ തീരുമാനമാനിച്ചു കഴിഞ്ഞതാണ്.


2021ലെ ബജറ്റ് (പേജ് 7, സൂചന 23 (5)) പ്രകാരം വെയര്‍ഹൗസ് ഡെവലപ്‌മെന്റ് ആന്‍ഡ് റഗുലേറ്ററി അതോറിറ്റി മാനദണ്ഡപ്രകാരം ബ്ലോക്ക് അടിസ്ഥാനത്തില്‍ വെയര്‍ഹൗസ്, കോള്‍ഡ് സ്റ്റോറേജ്, റീഫര്‍ വാന്‍ തുടങ്ങി മറ്റ് അവശ്യസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എഫ്.സി.ഐയും വെയര്‍ഹൗസിങ് കോര്‍പറേഷനും അവരുടെ ഭൂമിയിലും ഇതു നിര്‍മിച്ചുനല്‍കും. ഇതേ കാര്യങ്ങള്‍ ഒട്ടും മാറ്റമില്ലാതെ പാക്കേജില്‍ ഇടംപിടിച്ചിട്ടുണ്ട്. ധാന്യസംഭരണവും ഭക്ഷ്യസംസ്‌കരണവും ലക്ഷ്യമിട്ടുള്ള കോള്‍ഡ് ചെയിന്‍, വിളവെടുപ്പാനന്തര പരിപാലന സൗകര്യം, യാര്‍ഡുകള്‍ എന്നിവ നിര്‍മിക്കാന്‍ ഒരു ലക്ഷം കോടി നല്‍കുമെന്നും പാക്കേജിലും പറഞ്ഞുവച്ചിട്ടുണ്ട്. 2019ല്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ദേശീയ മൃഗ രോഗനിയന്ത്രണ പദ്ധതിക്ക് 13,383 കോടി പ്രഖ്യാപിച്ചിരുന്നു. ഇതേ കാര്യം 2021ലെ ബജറ്റില്‍ (പേജ് 8, സൂചന 23 (13)) ആവര്‍ത്തിച്ചു. ഇതേ തീരുമാനം പൊടിതട്ടി മിനുക്കിയെടുത്ത് കൊവിഡ് പാക്കേജിലും അവതരിപ്പിച്ചു. മൃഗസംരക്ഷണത്തിനും ഡയറി വികസനത്തിനും 15,000 കോടി നീക്കിവച്ചു. പ്രതിരോധ കുത്തിവയ്പ്പും രോഗനിര്‍മാര്‍ജനവുമാണ് ഇതില്‍ പ്രധാനമെന്നും മന്ത്രി വിശദമാക്കി.


രാജ്യത്തെ അടിസ്ഥാന ജനതയ്ക്കുള്ള മൃതസഞ്ജീവനിയാകുമെന്നായിരുന്നു പാക്കേജിനെ പലരും വിലയിരുത്തിയിരുന്നത്. എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയും വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചും കോര്‍പറേറ്റുകള്‍ക്ക് രാജ്യം തീറെഴുതിക്കൊടുത്തും കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം വഴി ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ കൂടി നഷ്ടമാകുമ്പോള്‍ അടിസ്ഥാന വര്‍ഗത്തിന് അശേഷം ഇടമില്ലാത്ത ഒരു രാഷ്ട്രമായി ഇന്ത്യ മാറുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  11 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  11 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  11 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  11 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  11 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  11 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  11 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago