HOME
DETAILS
MAL
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണം
backup
May 31 2020 | 00:05 AM
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരിയാണ് ഉത്തരവിട്ടത്. പീഡനശ്രമത്തിനിടെയാണ് താന്‍ സ്വാമിയെ ആക്രമിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് മൊഴിമാറ്റുകയും പരാതി പിന്‍വലിക്കുകയും ചെയ്തു. പരാതി പിന്‍വലിച്ചതിനെക്കുറിച്ചും അന്വേഷിക്കും. ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക.
ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉന്നത പൊലിസ് ഉദ്യേഗസ്ഥര്‍ക്ക് അടക്കം ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
2017 മെയ് 19ന് രാത്രിയാണ് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം നടന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ സ്വയംരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പും പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ ആദ്യമൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സ്വാമിയും പരാതി നല്‍കിയിരുന്നു. പൊലിസ് മുഖവിലക്കെടുക്കാത്ത ഇത്തരം കാര്യങ്ങളാണ് ക്രൈംബ്രാഞ്ചിനെ പുനരന്വേഷണത്തിന് പ്രേരിപ്പിച്ചത്. ഇതുകൂടാതെ ഗൂഢാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."