ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ മൂന്ന് ജില്ലകളുടെ വിവരങ്ങള്‍ മാത്രം
#ബി.കെ അനസ്
നിപാ ബാധിച്ച കോഴിക്കോടുള്‍പ്പടെയുള്ള മറ്റു ജില്ലകളുടെ ശൂന്യവും അപൂര്‍ണവുമായ വിവരങ്ങള്‍
കോഴിക്കോട്: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ജില്ലതിരിച്ചുള്ള പേജില്‍ മൂന്ന് ജില്ലകളുടേത് ഒഴികെയുള്ളവ ശൂന്യവും അപൂര്‍ണവുമായ വിവരങ്ങള്‍.
നിപാ പടര്‍ന്നു പിടിച്ച കോഴിക്കോട് ജില്ലയുടേതടക്കം എട്ട് ജില്ലകളിലെ ആരോഗ്യമേഖലയെപ്പറ്റിയുള്ള വിവരങ്ങളോ ബന്ധപ്പെടാനുള്ള മാര്‍ഗങ്ങളോ വെബ്‌സൈറ്റില്‍ കാണാനില്ല. ജില്ലാ മെഡിക്കല്‍ ഓഫിസ് അടക്കമുള്ളവയുടെ വിവരങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പരുകളുമാണ് ഇവിടെ ചേര്‍ക്കേണ്ടതെങ്കിലും കണ്ണൂര്‍, കൊല്ലം, പാലക്കാട് ജില്ലകളുടെ വിവരങ്ങള്‍ മാത്രമാണ് വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ളത്.പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം,തൃശൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ആരോഗ്യ വകുപ്പ് ഓഫിസുകളുടെയോ ഉദ്യോഗസ്ഥരുടെയോ ഒരു വിവരങ്ങളും വെബ്‌സൈറ്റിലില്ല. ഈ ജില്ലകളുടെ പേജ് ശൂന്യമായിക്കിടക്കുകയാണ്. കോട്ടയം ജില്ലയുടെ പേജില്‍ ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങളൊന്നുമില്ല. പകരം ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവുകളും അറിയിപ്പുകളുമാണുള്ളത്. അതില്‍ തന്നെ 'പുതിയ' അറിയിപ്പെന്ന് പറഞ്ഞ് ചേര്‍ത്തിരിക്കുന്നത് 2014ലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ സ്ഥംലമാറ്റ ഉത്തരവാണ്. തിരുവനന്തപുരം ജില്ലയുടെ പേജില്‍ ജില്ലയിലുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ കണക്കും വിവരങ്ങളും ഉണ്ടെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള വിലാസമോ ഫോണ്‍നമ്പറോ ഇല്ല. മലപ്പുറം ജില്ലയുടെ പേജില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ വിലാസമുണ്ടെങ്കിലും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ലഭ്യമല്ല.ഇതേ വെബ്‌സൈറ്റില്‍ തന്നെ ആരോഗ്യ വകുപ്പിന്റെ സര്‍ക്കുലറുകളും മറ്റും കൃത്യമായി വരുമ്പോഴാണ് മറുഭാഗത്ത് ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട അത്യാവശ്യകാര്യങ്ങള്‍ പോലുമില്ലാത്തത്. സര്‍ക്കാരിന് കീഴിലുള്ള സി-ഡിറ്റാണ് ആരോഗ്യവകുപ്പിന്റെ റവ.െസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യുകയും പുതുക്കികൊണ്ടിരിക്കുന്നതും. ദിനേന മൂവായിരത്തോളം പേര്‍ എത്തുന്ന വെബ്‌സൈറ്റ് ഇതുവരെ 43,57,582 പേരാണ് സന്ദര്‍ശിച്ചത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സലൃമഹമ.ഴീ്.ശി ല്‍ ആരോഗ്യ വകുപ്പിന്റേതായി നല്‍കിയിട്ടുള്ളത് ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എന്ന വെബ്‌സൈറ്റാണ്. എന്നാല്‍ ഇത് കേന്ദ്ര ഹെല്‍ത്ത് മിഷന്റെ ഭാഗമായുള്ള ആരോഗ്യ കേരളം പദ്ധതിയുടെ വെബ്‌സൈറ്റാണ്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."