വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി; നാട്ടുകാര്‍ പ്രതിഷേധിച്ചു
വണ്ടൂര്‍: കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിനെത്തിയ എം.എല്‍.എക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച വണ്ടൂര്‍ കാരക്കാപറമ്പ് എസ്.സി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനായി എംഎല്‍എ എത്തിയപ്പോഴാണ് എ.പി അനില്‍കുമാര്‍ എം.എല്‍.എക്കെതിരേ നാട്ടുകാര്‍ പ്രതിഷേധിച്ചത്. പണി പൂര്‍ത്തീകരിക്കാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്നും പദ്ധതിയിലൂടെ വെള്ളം ലഭിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
വണ്ടൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ മുണ്ടന്തൊടിക പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനാണ് പദ്ധതി നടപ്പാക്കിയത്.2014-15 വര്‍ഷത്തെ എസ്.സി.വികസനം കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 14.90 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. പതിനായിരം ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ നിന്ന് 58 കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുമെന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ജല സംഭരണി സ്ഥാപിച്ച് നാല്പതോളം വീടുകളിലേക്ക് പൈപ്പ് കണക്ഷന് നല്‍കിയിരുന്നു.
എം.എല്‍.എ എത്തിയതോടെ പദ്ധതി പ്രയോജനപ്പെടുന്നില്ലെന്നും വെള്ളം ലഭ്യമാക്കാതെ ഉദ്ഘാടനം ചെയ്യരുതെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് എം.എല്‍.എ നാട്ടുകാരുമായി ചര്‍ച്ച നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."