HOME
DETAILS
MAL
മത്സ്യോല്‍പാദന മേഖലയില്‍ നിക്ഷേപം തേടി കേരളവും; പ്രതീക്ഷ ആയിരം കോടി
backup
May 31 2020 | 00:05 AM
കൊച്ചി: മത്സ്യോല്‍പാദന മേഖലയില്‍ ആയിരം കോടി രൂപയിലധികം രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയിലൂടെ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 20,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആയിരം കോടി രൂപയുടെ നിക്ഷേപം കേരളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മത്സ്യോല്‍പാദനം നിലവിലെ 137.58 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 220 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് തകര്‍ന്നിരിക്കുകയാണ് കേരളത്തിലെ മത്സ്യബന്ധന മേഖല. കടലില്‍ പൂര്‍ണതോതില്‍ മീന്‍പിടിത്തം തുടങ്ങാനായിട്ടില്ല. മത്സ്യക്കൃഷിയും തൊഴിലാളി പ്രതിസന്ധിമൂലം ഉദ്ദേശിച്ച ഫലപ്രാപ്തി നേടിയില്ല. ലോക്ക് ഡൗണ്‍ കഴിയുന്നതോടെ ഈ രണ്ടുമേഖലയും പ്രവര്‍ത്തന സജ്ജമാകുന്നതോടെ നഷ്ടമില്ലാതെ നിക്ഷേപിക്കാനുള്ള സാധ്യതയാണ് വന്‍കിട നിക്ഷേപകര്‍ക്കുമുന്നില്‍ തെളിയുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേന്ദ്രവിഹിതമായി 9,407 കോടിയാണ് മേഖലയ്ക്ക് ലഭിക്കുക. 5,763 കോടി ഗുണഭോക്താക്കളുടേതാണ്. സംസ്ഥാനങ്ങളെല്ലാം കൂടി 4,880 കോടിയുടെ വിഹിതമാണ് കണ്ടെത്തേണ്ടത്. തീരപ്രദേശമുള്ള എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം ലഭിക്കും.
മത്സ്യബന്ധനത്തിലെന്നതുപോലെ മത്സ്യക്കൃഷിയിലും കേരളത്തില്‍ നിന്നുള്ള മത്സ്യ കയറ്റുമതിയിലും കൊവിഡ് കാരണം തിരിച്ചടിയേറ്റിട്ടുണ്ട്. മത്സ്യക്കൃഷിയില്‍ ഇപ്പോള്‍ത്തന്നെ പ്രതീക്ഷ വളര്‍ത്തുന്ന നിക്ഷേപമുണ്ടാകുന്നതും പ്രത്യാശയുണ്ടാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."