HOME
DETAILS

വിഷമത്സ്യം: പരിശോധനാ കിറ്റുകള്‍ ഉടന്‍ വിപണിയിലെത്തും

  
backup
June 29 2018 | 19:06 PM

visha-malsyam

കൊച്ചി: വിഷ മത്സ്യത്തെ തിരിച്ചറിയുന്നതിന് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സി.ഐ.എഫ്.ടി)വികസിപ്പിച്ചെടുത്ത റാപിഡ് ഡിറ്റക്ഷന്‍ കിറ്റിന്റെ സാങ്കേതിക വിദ്യ നിര്‍മാതാക്കള്‍ക്ക് കൈമാറി. 

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈമീഡിയ ലബോറട്ടറീസായിരിക്കും കിറ്റുകള്‍ നിര്‍മിക്കുക. കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് സി.ഐ.എഫ്.ടി അധികൃതര്‍ തിങ്കളാഴ്ച മുതല്‍ പരിശീലനം നല്‍കും. സിഫ് ടെസ്റ്റ് എന്ന പേരില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ കിറ്റ് ഉല്‍പാദിപ്പിച്ച് വിപണിയിലിറക്കാനാണ് ഹൈ മീഡിയ ലബോറട്ടറീസുമായി ധാരണയിലെത്തിയിരിക്കുന്നത്. ജൂലൈ ആദ്യവാരം കിറ്റുകള്‍ വിപണിയിലെത്തുമെന്നാണ് സൂചന.
മത്സ്യത്തിലെ അമോണിയ, ഫോര്‍മാലിന്‍ രാസവസ്തുക്കളുടെ സാന്നിധ്യം വേഗത്തില്‍ കണ്ടെത്താന്‍ കിറ്റുകളുടെ ഉപയോഗംമൂലം സാധിക്കും. ചെറിയ കുപ്പി രാസലായിനിയും പേപ്പര്‍ സ്ട്രിപ്പും അടങ്ങുന്ന കിറ്റ് ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് പോലും മത്സ്യത്തിലെ വിഷാംശം തിരിച്ചറിയാനാകുമെന്നതാണ് പ്രത്യേകത. രണ്ടുമുതല്‍ മൂന്നു രൂപവരെ ഉല്‍പാദനച്ചെലവു പ്രതീക്ഷിക്കുന്ന സ്ട്രിപ്പ് അഞ്ചുരൂപയ്ക്ക് താഴെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരായ ലാലിയും പ്രിയയും ചേര്‍ന്നാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ വിഷം കലര്‍ന്ന മത്സ്യം എത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സി.ഐ.എഫ്.ടി റാപിഡ് ഡിറ്റക്ഷന്‍ കിറ്റ് വികസിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago