HOME
DETAILS
MAL
ബിഹാറിലേക്കുള്ള ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി
backup
May 31 2020 | 00:05 AM
പത്തനംതിട്ട: ബിഹാറിലേക്കുള്ള ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കിയതോടെ പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കോഴഞ്ചേരി പുല്ലാട്, അടൂര്‍ ഏനാത്ത്, പത്തനംതിട്ട കണ്ണങ്കര എന്നിവിടങ്ങളിലായി ഇരുനൂറിലധികം തൊഴിലാളികളാണ് സംഘടിച്ചെത്തിയത്. പൊലിസ് ലാത്തി വീശിയും വിരട്ടിയുമാണ് പ്രതിഷേധിച്ച തൊഴിലാളികളെ പിരിച്ചുവിട്ടത്.
തിരുവല്ലയില്‍ നിന്ന് ബിഹാറിലേക്ക് ഇന്നലെ രാത്രി പത്തിന് ട്രെയിന്‍ പുറപ്പെടുമെന്ന അറിയിപ്പാണ് ഉണ്ടായിരുന്നത്. ഈ ട്രെയിനാണ് അവസാന നിമിഷം റദ്ദാക്കിയത്. ഇതില്‍ ജില്ലയുടെ പല ഭാഗത്തു നിന്നുള്ള 1,452 പേര്‍ക്കാണ് മടങ്ങാനുള്ള സൗകര്യം ഒരുക്കിയിരുത്. മടങ്ങാനുള്ളവരുടെ ആരോഗ്യ പരിശോധനാ നടപടികള്‍ രണ്ട് ദിവസമായി നടന്നുവരികയായിരുന്നു. പനിയോ മറ്റ് രോഗ ലക്ഷണമോ ഇല്ലെന്ന് ഉറപ്പാക്കിയവരുടെ പട്ടികയും തയാറാക്കി. ഇവരെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസും ക്രമീകരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്നവര്‍ മുറി ഒഴിഞ്ഞ് മുഴുവന്‍ സാധനങ്ങളുമായി രാവിലെ തന്നെ അവരവരുടെ സ്‌ക്രീനിങ് കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. കൈക്കുഞ്ഞുങ്ങളുമായി നിരവധി സ്ത്രീകളും കൂട്ടത്തിലുണ്ടായിരുന്നു. അതിനു ശേഷമാണ് ട്രെയിന്‍ റദ്ദാക്കിയ വിവരം കലക്ട്രേറ്റില്‍ നിന്ന് അറിയിച്ചത്. എത്രയും പെട്ടെന്ന് വീടണയാന്‍ കാത്തുനിന്നവര്‍ ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. വിവരം ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്ന് അറിയാതെ ഉദ്യോഗസ്ഥരും വലഞ്ഞു.
ഓരോ കേന്ദ്രത്തിലും പൊലിസ് എത്തിയാണ് ട്രെയിന്‍ റദ്ദാക്കിയ വിവരം തൊഴിലാളികളെ അറിയിച്ചത്. ഇതോടെ കണ്ണങ്കരയിലുള്ളവര്‍ സംഘടിച്ച് അബാന്‍ ജങ്ഷനിലെത്തി റോഡില്‍ കുത്തിയിരുന്നു.
തൊഴിലാളികള്‍ പിന്മാറാന്‍ തയാറാകാതെ വന്നതോടെ ഒടുവില്‍ പൊലിസ് വിരട്ടി ഓടിക്കുകയായിരുന്നു. പുല്ലാട്ട് കൈയേറ്റത്തിന് ശ്രമിച്ചപ്പോഴാണ് പൊലിസ് ലാത്തിവീശിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."