HOME
DETAILS
MAL
വീടിനുള്ളില്‍ അവശനിലയില്‍ ഉറുമ്പരിച്ചു കിടന്ന സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചു
backup
April 15 2017 | 21:04 PM
നിലമ്പൂര്‍: ശരീരം മുഴുവന്‍ ഉറുമ്പരിച്ച് വ്രണങ്ങളായി പൊട്ടി ഒലിച്ച നിലയില്‍ വടപുറം വള്ളിക്കെട്ടിലെ വലിയചുടുകാട്ടില്‍ ഫാത്തിമ ബീവി (65)യെയാണ് മമ്പാട് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടപുറം വാര്‍ഡ് മെമ്പര്‍ വി.ടി നാസറും, എമര്‍ജന്‍സി റെസ്ക്യു ഫോഴ്സ് അംഗങ്ങളായ അബ്ദുല്‍ മജീദ്, സഫീര്‍ മാനു, നജ്മുദ്ദീന്, ബിബിന്‍ പോള്‍ എന്നിവരും, വടപുറത്തുള്ള ആശ്വാസഭവന് പ്രവര്‍ത്തകരും എത്തി ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 98 വയസുള്ള ഉമ്മ മാത്രമായിരുന്നു ഫാത്തിമ ബീവിക്ക് കൂട്ടിനുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."