HOME
DETAILS
MAL
പുറത്തായവര്‍ക്ക് വീണ്ടും അവസരം ലൈഫ് മിഷന്: മാനദണ്ഡങ്ങളില്‍ ഇളവ്
backup
May 31 2020 | 00:05 AM
കൊണ്ടോട്ടി: സംസ്ഥാനത്ത് ലൈഫ് മിഷന് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്ന് പുറത്തായവര്‍ക്ക് വീണ്ടും അവസരം. മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ കൂടുതല്‍പേരെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. 1,84,255 പേരാണ് ആനുകൂല്യത്തിനായി നേരത്തെ അപേക്ഷിച്ചിരുന്നത്. എന്നാല്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ പരിശോധനയില്‍ ഇവരില്‍ 1,06,071 പേരും അനര്‍ഹരാണെന്ന് കണ്ടെത്തി. 78,184 പേര് മാത്രമാണ് അര്‍ഹരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍, 25 സെന്റിന് മുകളില്‍ ഭൂമിയുള്ളവര്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മിക്കവരും ലിസ്റ്റില്‍ നിന്ന് പുറത്തായത്. എന്നാല്‍, 2020 മാര്‍ച്ചിനുള്ളില്‍ റേഷന്‍കാര്‍ഡ് ലഭിച്ചവര്‍, 25 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ എന്നിവരെയടക്കം രണ്ടാംഘട്ടം ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്താനാണ് പുതിയ നിര്‍ദേശം. പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് അടക്കം ആനുകൂല്യം ലഭിക്കും.
ഇവര്‍ ജൂണ്‍ 12നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടണം. ഒരുലക്ഷത്തിലേറെ പേര് അനര്ഹരായതോടെയാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയത്.
സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലായി 3,946 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ 361 പേര് മാത്രമാണ് അര്‍ഹരായത്. 87 നഗരസഭകളിലായി 7,273 പേര് അപേക്ഷിച്ചതില്‍ 1,643 പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 5,630 പേരും അനര്‍ഹരാണ്. 1,034 ഗ്രാമപഞ്ചായത്തുകളില്‍ 1,73,036 പേര് അപേക്ഷിച്ചതില്‍ 76,180 പേര് അര്‍ഹരായി. 96,856 പേരും പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."