സംസ്ഥാനത്തെ പ്രഥമ ഇരട്ടക്കുഴല്‍ തുരങ്കപാത: ആദ്യ തുരങ്കം ഗതാഗത സജ്ജമാകുന്നു
വടക്കഞ്ചേരി: സംസ്ഥാനത്തെ പ്രഥമ തുരങ്കപാതയായ കുതിരാനിലെ ആദ്യ തുരങ്കത്തിന്റെ നിര്‍രാണം അടുത്തമാസം പൂര്‍ത്തിയാകും. ആദ്യ തുരങ്കം ഗതാഗത യോഗ്യമാകുന്നതോടെ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍രാണവും ഒക്‌ടോബറോടെ പൂര്‍ത്തിയാവുമെന്ന് നിര്‍രാണ ചുമതലയുള്ള പ്രഗതി കമ്പനിയധികൃതര്‍ പറയുന്നു.
എന്നാല്‍ തുരങ്കത്തോടനുബന്ധിച്ചുള്ള റോഡിന്റെ നിര്‍രാണം കെ.എംസി. കമ്പനിക്കാണെങ്കിലും തുരങ്കങ്ങളുടെ സബ് കോണ്‍ട്രാക്ടാണ് പ്രഗതി കമ്പനിക്കുള്ളതെന്നിരിക്കെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പാലക്കാട് - തൃശൂര്‍ ദേശീയ പാതയിലൂടെയുള്ള യാത്രയില്‍ കൊമ്പഴക്കു സമപീത്തുനിന്നാണ് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തുരങ്കത്തിലേക്ക് പ്രവേശിക്കുക്കുകയും 962 മീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെ തൃശൂര്‍ റോഡിലേക്കു പുറത്ത് കടക്കുന്നത്. പന്ത്രണ്ടര മീറ്റര്‍ വീതിയുള്ള തുരങ്കത്തിനകത്തെ റോഡിനോട് ചേര്‍ന്ന ഒന്നര മീറ്റര്‍ നടപ്പാതയുമുള്ളതിനാല്‍ തുരങ്കത്തിലൂടെ ഒരേ സമയം 3 വാഹനങ്ങള്‍ക്ക് കടന്നുപോവാനാവും. ആദ്യ തുരങ്കത്തിന്റെ വൈദ്യുതീകരണം പൂര്‍ത്തിയായതിനാല്‍ ഫാന്‍, സെന്‍സറുകള്‍, എമര്‍ജെന്‍സി ഹോണുകള്‍ എന്നിവയെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. തുരങ്കത്തിനകത്ത് ബലക്കൂടുതലുള്ള ഭാഗത്ത് കോണ്‍ഗ്രീറ്റും ബലക്കുറവുള്ള ഭാഗത്ത് റിങ്ങ് വെച്ചുമാണ് നിര്‍മ്മാണ് നടത്തിയിട്ടുള്ളത്.
ഗതാഗത തിരക്കുള്ള സമയങ്ങളില്‍ ഒരു തുരങ്ത്തില്‍ നിന്നും മറ്റൊരു തുരങ്കത്തിലേക്ക് കടക്കുന്നതിനു 600, 300 മീറ്റര്‍ നീളമുള്ള രണ്ടു സമാന്തര പാതകളുടെ നിര്‍മ്മാണവും നടന്നുവരികയാണ്. നടപ്പാതകളില്‍ ഫയര്‍ സേഫ്റ്റി പൈപ്പുകള്‍ സ്ഥാപിക്കുന്നപ്രവൃത്തികളും തുരങ്കമുഖത്ത് കോണ്‍ഗ്രീറ്റ് സുരക്ഷാ ഭിത്തികളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. എന്നാല്‍ രണ്ടാമത്തെ തുരങ്കം തൃശൂരില്‍ നിന്നും പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങള്‍ക്കുള്ള മാത്രമുള്ളതാണെന്നിരിക്കെ ഇതിലേക്ക് പ്രവേശിച്ചാല്‍ കൊമ്പഴയില്‍ ചെന്നെത്തും. 2016 ലാണ് പാലക്കാട് -തൃശൂര്‍ ദേശീയപാതയിലെ തുരങ്കനിര്‍മാണമാരംഭിച്ചത്.
ബുമറുകള്‍ ഉപയോഗിച്ചു പാറക്കല്ലുകള്‍ തുരന്നുള്ള തുരങ്കത്തിന്റെ നിര്‍മാണം 2017 ല്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും പ്രവൃത്തികള്‍ക്കിടയിലെ തടസങ്ങളും കെ.എം.സി യില്‍ നിന്നും ഫണ്ട് ലഭിക്കാത്തതും വൈകാന്‍ കാരണമായത്. വിവിധ ബാങ്കുകളടങ്ങുന്ന ബാങ്ക കണ്‍സോര്‍ഷ്യമാണ് തുരങ്കനിര്‍മാണത്തിനുള്ള ഫണ്ട് നല്‍കിയിട്ടുള്ളത്.
തുരങ്ക നിര്‍മാണത്തിനാവശ്യമായ ഫണ്ട് മുഴുവന്‍ കെ.എം.സി യില്‍നിന്നും ലഭിക്കാത്തതിനാല്‍ സ്വന്തം ഫണ്ടുപയോഗിച്ചാണ് തുരങ്ക നിര്‍മാണം നടത്തുന്നെതിന്നാണ് പ്രഗതി കമ്പനിയുടെ വാദം. തുരങ്കനിര്‍മാണത്തിന്റെ ചുമതലയുള്ള ഇരു കമ്പനികളും ഹൈദരാബാദ് ആസ്ഥാനമായുള്ളതാണ്. തുരങ്കങ്ങളും ഗതാഗതയോഗ്യമാക്കുന്നതോടെ പാലക്കാട് - തൃശൂര്‍ ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവും. തുരങ്കത്തിന്റെ പണികളും വടക്കഞ്ചേരി മണ്ണുത്തി പാതയുടെ പണികളും പൂര്‍ത്തിയാവുന്നതോടെ പന്നിയങ്കരയിലെ ടോള്‍പ്ലാസ വഴി ആറായിരത്തിലധികം വാഹനങ്ങള്‍ക്ക് കടന്നുപോവാമെന്നാണ് കണക്കുകൂട്ടുന്നതെങ്കിലും പാലക്കാട് -തൃശൂര്‍ ദേശീയ പാതയിലെ യാത്ര സുഗമമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."