പകര്‍ച്ചവ്യാധിക്കെതിരേ ജാഗ്രതാനിര്‍ദേശം
കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ജാഗ്രതാ നിര്‍ദേശം. ജില്ലയില്‍ ഈ മാസം ഒരു മരണമടക്കം 65 ഡെങ്കിപ്പനിയും രണ്ടുമരണമടക്കം 10 എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.
രോഗപ്പകര്‍ച്ചയ്‌ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
ഡെങ്കിപ്പനി ലക്ഷണങ്ങള്‍
ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന കണ്ണിനുപിറകിലെ വേദന
പേശീവേദന, സന്ധിവേദന എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണു മുട്ടയിട്ടു പെരുകുന്നത്. ഇതിന്റെ ഉറവിടങ്ങളായ ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിനു പിറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കിടയിലെ പാത്രങ്ങള്‍, അലങ്കാരച്ചെടിപ്പാത്രം, വളര്‍ത്തുമൃഗങ്ങള്‍ക്കു തീറ്റ കൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റി കൊതുക് വളരുന്നില്ല എന്ന് ഉറപ്പുവരുത്തുക
എലിപ്പനി ലക്ഷണങ്ങള്‍
എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രം കലര്‍ന്ന മണ്ണിലൂടെയും വെള്ളത്തിലൂടെയും രോഗാണുക്കള്‍ മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്നതിലൂടെയാണു രോഗപ്പകര്‍ച്ച.
പ്രതിരോധമാര്‍ഗങ്ങള്‍
മലിനജലത്തില്‍ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യരുത്, കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നതു കഴിയുന്നതും ഒഴിവാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷികുക, എലിനശീകരണം നടത്തുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."