കൂട്ടിക്കിഴിക്കല്‍ ഇന്നുകൂടി
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കൂട്ടിക്കിഴിക്കല്‍ ഇന്നുകൂടിമാത്രം. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയും. മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണല്‍ കേന്ദ്രം സജ്ജീകരിക്കുന്നത്. ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കുമായി ഏഴ് കൗണ്ടറുകളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തയാറാക്കിയിട്ടുള്ളത്. എട്ടു മണിയോടെ വോട്ടണ്ണല്‍ തുടങ്ങും. എട്ടരയോടെ ഫലമറിഞ്ഞുതുടങ്ങും. പതിനൊന്ന് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
ഓരോ കൗണ്ടറിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്ക് പുറമേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിക്കുന്ന നിരീക്ഷകന്‍മാരുമു ണ്ടാകും. മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ക്കായി 12 ടേബിളുകളും മറ്റു മണ്ഡലങ്ങള്‍ക്കായി പത്ത് ടേബിളുകളുമാണ് സജ്ജീകരിക്കുന്നത്. ഓരോ റൗണ്ട് എണ്ണിത്തീരുമ്പോഴും ഫലം മൈക്കിലൂടെ അനൗണ്‍സ് ചെയ്യും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക.
കനത്ത സുരക്ഷയിലാണ് വേട്ടിങ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര സേനയും കേരള പൊലിസും ചേര്‍ന്നുള്ള സുരക്ഷാവലയത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍. ഇതിനായി തെലങ്കാനയില്‍ നിന്നുള്ള കേന്ദ്ര സായുധ സേന (സി.ഐ.എസ്.എഫ്) അസിസ്റ്റന്റ് കമാന്‍ഡന്റ് എം.വി വേലായുധന്റെ നേതൃത്വത്തിലുള്ള 85 അംഗം കേന്ദ്ര സേനയും, സായുധ പൊലിസ് ഇന്‍സ്‌പെക്ടര്‍ എഡിസണ്‍, എസ്.ഐമാരായ സന്തോഷ് കുമാര്‍, സോബി ജോസഫ്, അനില്‍കുമാര്‍, എ.എസ്.ഐ ശംസുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കേരള ആംഡ് പൊലിസ് ബറ്റാലിയനിലെ 80 പേരുമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.
മണ്ഡലംതലത്തിന്റെ ചുമതലയുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരും സ്‌ട്രോങ് റൂമിന്‍ സുരക്ഷാ മേല്‍നോട്ടം വഹിക്കുന്നുണ്ട്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ 1175 ബൂത്തുകളില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകളാണ് മലപ്പുറം ഗവ. കോളജില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ളത്.
വോട്ടോടുപ്പ് പൂര്‍ത്തിയായ 12ന് രാത്രിയോടെ തന്നെ വോട്ടിങ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നു.
അന്ന് ഇങ്ങനെ...നാളെ എങ്ങനെ?
2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനവിധി ഇങ്ങനെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."