HOME
DETAILS
MAL
അറസ്റ്റുവാറന്റ്: ജില്ലാആശുപത്രി സൂപ്രണ്ട് അവധിയില്‍
backup
April 15 2017 | 22:04 PM
കണ്ണൂര്‍: ലോകായുക്ത അറസ്റ്റു വാറന്റിനെ തുടര്‍ന്ന് ജില്ലാആശുപത്രി സൂപ്രന്റ് ഡോ. പ്രീത ദീര്‍ഘകാലത്തെ അവധിയില്‍ പ്രവേശിച്ചു. ഇതുകാരണം ഡോ.രാജേഷിന് അധിക ചുമതല നല്കി ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചു. ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ സ്വന്തം ലയബിലിറ്റി സര്‍ട്ടിഫിക്കറ്റിനു അപേക്ഷിച്ചപ്പോള്‍ സൂപ്രണ്ട് നല്കാന് തയാറായില്ല. ഇതിനെതിരെയാണ് ആവശ്യക്കാരനായ ഡോക്ടര്‍ ലോകായുക്തയെ സമീപിച്ചത്. അന്വേഷണം തുടങ്ങിയപ്പോള്‍ ഡോ. പ്രീത ഹാജരാവുകയോ സഹകരിക്കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റു വാറന്റ് പുറപ്പെടുവിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."